വനിതാ ലോകകപ്പ് ; ആദ്യ സെമിയിൽ വിൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ

For full experience, Download our mobile application:
Get it on Google Play

ഓസ്ട്രേലിയ : വനിതാ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ഓസ്ട്രേലിയ. ആദ്യ സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 157 റൺസിനു പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കലാശപ്പോരിനു യോഗ്യത നേടിയത്. മഴ മൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തപ്പോൾ മറൂപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 37 ഓവറിൽ 148 റൺസിന് ഓൾഔട്ടായി. വിൻഡീസിന് 8 വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ എങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടായിരുന്ന ഷിനേൽ ഹെൻറിയും അനീസ മുഹമ്മദും ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ഓസ്ട്രേലിയക്കായി 129 റൺസെടുത്ത എലിസ ഹീലിയാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അനായാസമാണ് വിൻഡീസ് ബൗളിംഗിനെ നേരിട്ടത്. തുടക്കത്തിൽ ന്യൂ ബോളിനെ ബഹുമാനിച്ച ഓപ്പണർമാർ പിന്നീട് ആക്രമണ മോഡിലേക്ക് മാറി. ഫിഫ്റ്റിയും കടന്ന് ഇരുവരും കുതിച്ചപ്പോൾ വിൻഡീസിനു മറുപടിയില്ലാതെയായി. ഇതിനിടെ ഹീലി സെഞ്ചുറി തികച്ചു. 216 നീണ്ട ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 33ആം ഓവറിലാണ് വേർപിരിയുന്നത്. വെറും 107 പന്തുകൾ നേരിട്ട് 129 റൺസെടുത്താണ് ഹീലി മടങ്ങിയത്. പിന്നാലെ സഹ ഓപ്പണർ റേച്ചൽ ഹെയിൻസും (85) പുറത്തായി. ആഷ്‌ലി ഗാർഡ്നർ (12) വേഗം മടങ്ങിയെങ്കിലും ബെത്ത് മൂണി (43), മെഗ് ലാനിംഗ് (26) എന്നിവർ ചേർന്ന് ഓസീസ് സ്കോർ 300 കടത്തി. മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഓസ്ട്രേലിയക്ക് വെല്ലുവിളി ഉയർത്താൻ വെസ്റ്റ് ഇൻഡീസിനു സാധിച്ചില്ല. സ്റ്റെഫനി ടെയ്‌ലർ (48) ടോപ്പ് സ്കോററായപ്പോൾ ഹേലി മാത്യൂസ് (34), ദേന്ദ്ര ഡോട്ടിൻ (34) എന്നിവരും വിൻഡീസിനായി ഭേദപ്പെട്ട പ്രകടനം നടത്തി. ഈ മൂന്ന് പേരൊഴികെ മറ്റാർക്കും ഇരട്ടയക്കം കടക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...