തിരുവല്ല : മാമ്മന്‍ മത്തായി ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 12 പരാതി തീര്‍പ്പാക്കി. ആകെ 44 പരാതി ലഭിച്ചു. നാലെണ്ണം പോലീസ് റിപ്പോര്‍ട്ടിനും ഒന്ന് ജാഗ്രതാസമിതി റിപ്പോര്‍ട്ടിനും അയച്ചു. രണ്ട് പരാതി ജില്ലാ നിയമ സേവന അതോറിറ്റിക്ക് കൈമാറി. പുതിയതായി ഒരു പരാതി ലഭിച്ചു. 25 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. പാനല്‍ അഭിഭാഷക അഡ്വ. സിനി, അഡ്വ. ദസീല പി ജോസ്, പോലീസ് ഉദ്യോഗസ്ഥരായ റ്റി.കെ സുബി, അജിത എന്നിവര്‍ പങ്കെടുത്തു.
—
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വനിതാ കമ്മിഷന്‍ അദാലത്ത് : 12 പരാതിക്ക് പരിഹാരം
RECENT NEWS
Advertisment



























