തിരുവല്ല : കേരള വനിത കമ്മീഷന്റെ നേതൃത്വത്തില്‍ തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന അദാലത്തില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. ആകെ 53 പരാതിയാണ് പരിഗണിച്ചത്. ഏഴ് പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു. രണ്ട് പരാതികള്‍ ജാഗ്രത സമിതിക്കും ഒരെണ്ണം ജില്ല നിയമ സേവന അതോറിറ്റിക്കും കൈമാറി. 26 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വനിത കമ്മീഷന്‍ അംഗം അഡ്വ.എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരായ ശ്രേയ ശ്രീകുമാര്‍, വീണാ വിജയന്‍, പോലീസ് സി.ഐ. ജോസ് കുര്യന്‍, പോലീസ് ഉദ്യോഗസ്ഥരായ കെ.ജയ, അനുശ്രീ, ഡി.സന്തോഷ്, അഡ്വ.രേഖ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























