ഭാര്യയ്ക്ക് ചെലവിനു നല്‍ക്കാത്ത ഭർത്താവിനെ കൈയ്യോടെ പിടികൂടി വനിതാകമ്മിഷൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഭാര്യയ്ക്ക് ചെലവിനു നൽകാത്തതിന് കോടതി വാറന്‍റ് പുറപ്പെടുവിച്ചിട്ടും മുങ്ങിനടന്ന ഭർത്താവിനെ പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ വ്യാഴാഴ്ച നടന്ന തെളിവെടുപ്പിനിടെ വനിതാ കമ്മിഷൻ കൈയോടെ പിടികൂടി. പട്ടാമ്പി കൊപ്പം മേൽമുറി സ്വദേശി പുഷ്പരാജൻ എന്ന 46-കാരനെയാണ് വനിതാ കമ്മിഷൻ പിടികൂടി കോടതിയിലെത്തിച്ചത്.

ഭാര്യയും വിവാഹിതയായ മകളും തൊഴിലാളികളായ രണ്ട് ആൺമക്കളുമടങ്ങുന്നതാണ് പുഷ്പരാജന്‍റെ കുടുംബം. ഭാര്യയ്ക്ക് പ്രതിമാസം 7,500 രൂപ ചെലവിനു നൽകാൻ പട്ടാമ്പി ജെ.സി.എം. കോടതി ഉത്തരവിട്ടിരുന്നു. ഇതു കണക്കിലെടുക്കാതെ പുഷ്പരാജൻ മുങ്ങി നടക്കുകയായിരുന്നു. ഇതോടെ ചെലവിന് നൽകേണ്ട വകയിൽ കുടിശ്ശിക 1,10,000 രൂപയായി ഉയർന്നു. കുടിശ്ശികയായ 1,10,000 രൂപയിൽ 10,000 രൂപ കെട്ടിവെച്ചതോടെ പട്ടാമ്പി ജെ.സി.എം. കോടതി ജാമ്യത്തിൽവിട്ടു. ബാക്കിതുക 5,000 രൂപവീതം പ്രതിമാസ തവണകളായി അടയ്ക്കാമെന്ന ഉറപ്പും കോടതിയിൽ നൽകി.

കോടതിയിലും വനിതാ കമ്മിഷൻ സിറ്റിങ്ങിലും ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു പുഷ്പരാജൻ. തെളിവെടുപ്പിനിടെ അപ്രതീക്ഷിതമായെത്തി ഇയാളെ തിരിച്ചറിഞ്ഞ കമ്മിഷൻ ഡയറക്ടർ പി.ബി. രാജീവിന്‍റെ രഹസ്യനിർദേശപ്രകാരം പാലക്കാട് വനിതാ സെല്ലിൽനിന്ന് പോലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു. കമ്മിഷൻ അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവരുടെ അധ്യക്ഷതയിലായിരുന്നു തെളിവെടുപ്പ് നടന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസ് : സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി മുറിച്ചുമാറ്റിയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം...

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...