അട്ടപ്പാടിയുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് വനിത കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

അഗളി : മേലെ ഊരിലെ കമ്മ്യൂണിറ്റി സെന്റർ സന്ദർശനത്തോടെ ജാഗ്രതയുടെ സന്ദേശവുമായി വനിത കമ്മീഷൻ അട്ടപ്പാടി ഊരുകളിലേക്ക് പദ്ധതിയുടെ രണ്ടാം ദിവസത്തിന് തുടക്കം. ഊരുവാസികൾ പൂച്ചെണ്ട് നൽകി കമ്മീഷൻ അംഗങ്ങളെ സ്വീകരിച്ചു. കമ്മ്യൂണിറ്റി സെന്ററിൽ ഒത്തുചേർന്ന കുട്ടികൾ, അമ്മമാർ, പ്രായമായവർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, അംഗൻവാടി പ്രവർത്തകർ, പ്രമോട്ടർമാർ എന്നിവരുമായി കമ്മീഷൻ അംഗങ്ങൾ ചർച്ച നടത്തി. ഗർഭിണികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു.

പ്രായമായവരുടെ പെൻഷൻ അനുബന്ധ വിഷയങ്ങളും കമ്മീഷൻ അന്വേഷിച്ച് അറിഞ്ഞു. തുടർന്ന് മേലെ അഗളിയിലെ കമ്മ്യൂണിറ്റി കിച്ചൻ സന്ദർശിച്ചു. ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. അരി വിതരണത്തിൽ ആദിവാസി വിഭാഗത്തിന് താൽപര്യമുള്ള ഇനം അരി ഉറപ്പുവരുത്തുമെന്ന് കമ്മീഷൻ പറഞ്ഞു. കമ്മീഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, അഡ്വ. ഷിജി ശിവജി, വനിത കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, ഭക്ഷ്യ കമ്മീഷൻ അംഗം രമേശൻ, കമ്മീഷൻ പി.ആർ.ഒ. ശ്രീകാന്ത് എം. ഗിരിനാഥ്‌ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...