Monday, April 21, 2025 11:05 am

കാനറാ ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ : അന്വേഷണത്തിന് വനിതാ കമ്മിഷന്‍ ശിപാര്‍ശ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കനറാ ബാങ്ക് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജറായിരിക്കെ കെ.എസ്. സ്വപ്ന എന്ന യുവതി മാനസ്സിക സമ്മര്‍ദത്താല്‍ തൊഴിലിടത്ത് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച്‌ മാനേജ്മെന്റിനെതിരേ അന്വേഷണത്തിന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ആഴ്ച്ച കൈമാറിയിരുന്നു.

തൃശ്ശൂര്‍ സ്വദേശിയായ സ്വപ്നയെ അവിടെ നിരവധി ശാഖകള്‍ ഉണ്ടായിരുന്നിട്ടും കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയിലേക്ക് സ്ഥലംമാറ്റിയ കനറാബാങ്ക് മാനേജ്മെന്റിന്റെ നടപടി മനുഷ്യത്വരഹിതമാണ്. ഭര്‍ത്താവ് മരിച്ച, വിദ്യാര്‍ഥികളായ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ അവര്‍ക്ക് തൃശ്ശൂര്‍ ജില്ലയില്‍ ഒഴിവുണ്ടായിട്ടും നിയമനം നല്‍കിയില്ലെന്നാണ് വനിതാ കമ്മിഷന്‍ മനസ്സിലാക്കുന്നത്.

ദാരുണമായ ആത്മഹത്യയിലേക്ക് നയിച്ച ഈ സംഭവത്തില്‍ കനറാ ബാങ്ക് മാനേജ്മെന്റിനെതിരേ സാധ്യമായ അന്വേഷണങ്ങള്‍ നടത്തി കുറ്റക്കാരെന്നു തെളിയുന്നപക്ഷം നടപടികള്‍ സ്വീകരിക്കണമെന്നാണ് കേരള വനിതാ കമ്മിഷന്‍ ഗവണ്‍മെന്റിനോട് ശിപാര്‍ശ ചെയ്തത്.

ബാങ്കിങ് ഉള്‍പ്പെടെയുള്ള തൊഴില്‍മേഖലയിലെ മാനസിക സമ്മര്‍ദം അനിയന്ത്രിതമാകാതിരിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ മാതൃകയില്‍ സമിതിയുടെ നിയമനത്തിനുള്ള നിയമ നിര്‍മാണത്തിന് ഗവണ്‍മെന്റ് അടിയന്തരമായി ഇടപെടണമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്തു.

കനറാ ബാങ്ക് മാനേജ്മെന്റിന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമായി കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിനിയായ ലോ ഓഫീസര്‍ പ്രിയംവദയെയും ചൂണ്ടിക്കാട്ടുന്നു. മാനേജ്മെന്റ് ഉള്‍പ്പെട്ട അഴിമതി ചോദ്യം ചെയ്തതിന് മാനസിക പീഡന പരമ്പരകളും അതിനെത്തുടര്‍ന്ന് മറ്റൊരിടത്തും ജോലി ചെയ്യാനുള്ള യോഗ്യതയില്ല എന്നെഴുതി പിരിച്ചുവിട്ട നടപടിയും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ആഗോളവത്കരണത്തിന്റെ ഫലമായി ബാങ്കുകള്‍ തമ്മിലുള്ള കിടമത്സരം ജീവനക്കാരില്‍ അധിക സമ്മര്‍ദം ഏല്‍പ്പിക്കുന്ന തരത്തിലേക്ക് വളര്‍ന്നിട്ട് നാളേറെയായി. മനുഷ്യത്വമുള്ള മാനേജ്മെന്റ് ആണെങ്കില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ കാര്യങ്ങളില്‍ താങ്ങും തണലുമായി നില്‍ക്കാന്‍ തയാറാകണം. അതില്ലെന്നുള്ളതിന് തെളിവാണ് നിസ്സഹായവസ്ഥയിലായ സ്വപ്നയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും പ്രിയംവദയുടെ നിയമപോരാട്ടവും എന്ന് ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു.

ഒരുവശത്ത് കുറഞ്ഞ ശമ്പളത്തിന് സ്ത്രീ ജീവനക്കാരെ നിയമിക്കാന്‍ വെമ്പല്‍കൊള്ളുന്ന മുതലാളിമാരും മറുവശത്ത് സ്ത്രീ ജീവനക്കാരുടെമേല്‍ കടുത്ത മാനസിക സമ്മര്‍ദം ഏല്‍പ്പിക്കുന്നതരത്തിലുള്ള പ്രവൃത്തികള്‍ വിവിധ മേഖലകളില്‍ നടക്കുന്നതായാണ് വനിതാ കമ്മിഷനു ലഭിക്കുന്ന പരാതികളില്‍ നിന്നും മനസ്സാലാക്കുന്നത്. ജോലി ചെയ്യണമെന്ന സ്ത്രീയുടെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല.

കുടുംബസാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ജോലി വേണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളെ കുറഞ്ഞ ശമ്പളത്തിന് നിയമിക്കുന്നു. കനറാ ബാങ്ക് പോലുള്ള സ്ഥാപനങ്ങള്‍ തൊഴില്‍ഭാരം കൂട്ടി അവരെ സമ്മര്‍ദത്തിലാക്കുകയും അവശ്യംവേണ്ട മാനുഷിക പരിഗണനകള്‍ കൊടുക്കാതിരിക്കുകയും ചെയ്യുന്ന സമീപനം സ്ത്രീകള്‍ തൊഴിലെടുക്കുന്ന മേഖലകളില്‍ വര്‍ധിച്ചുവരുന്നുണ്ടെന്ന് വനിതാ കമ്മിഷന്‍ മനസ്സിലാക്കുന്നതായി ചെയര്‍പേഴ്സണ്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

0
കൊല്ലം : കൊല്ലം അഞ്ചൽ ഏരൂരിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ...

ചികിത്സയ്‌ക്കെത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു

0
മധ്യപ്രദേശ് :  മധ്യപ്രദേശിലെ ആശുപത്രിയില്‍ എത്തിയ വൃദ്ധനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിച്ചു....

ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ പ്രവർത്തകർ

0
അഹമ്മദാബാദ്: ഈസ്റ്റർ ദിന പ്രാർത്ഥനക്കിടെ ഗുജറാത്തിലെ പള്ളിയിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറി ഹിന്ദുത്വ...

72,000 തൊട്ടു ; സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ്...