വനിതാ കമ്മിഷന്‍ പട്ടികവര്‍ഗ മേഖല ക്യാമ്പ് ; ജനുവരി ആറിനും ഏഴിനും കുറ്റിച്ചലില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ മേഖല ക്യാമ്പ് ജനുവരി ആറിനും ഏഴിനും തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചലില്‍ നടക്കും. ജനുവരി ആറിന് രാവിലെ ഒന്‍പതിന് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ മേഖലയിലെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും. ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടിന് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം ചേര്‍ന്ന് ഈ മേഖലയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന വികസന, ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തും. ഏകോപനയോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍ മുഖ്യാതിഥിയാകും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ പഞ്ചായത്തംഗം എ. മിനി, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രതിക, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി സുരേഷ്, രശ്മി അനില്‍ കുമാര്‍, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും. റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിക്കും. ജനുവരി ഏഴിന് രാവിലെ 10ന് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.

വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍ മുഖ്യാതിഥിയാകും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ പഞ്ചായത്തംഗം എ. മിനി, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രതിക, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും. പട്ടികവര്‍ഗ മേഖലയിലെ പദ്ധതികളും പോളിസികളും എന്ന വിഷയം കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് എസ്. ഷിനു അവതരിപ്പിക്കും. ലഹരിയുടെ കാണാക്കയങ്ങള്‍ എന്ന വിഷയം ആര്യനാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.എസ്. രജീഷ് അവതരിപ്പിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...