കോടതിയിലുള്ള വിഷയം വനിതാ കമ്മീഷന് പരിഗണിക്കാന്‍ കഴിയില്ല : ഷാഹിദ കമാല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം വനിതാ കമ്മീഷന് പരിഗണിക്കാന്‍ കഴിയില്ലെന്ന്  കേരള വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. വനിതാ കമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ സിറ്റിംഗ് നടത്തി സംസാരിക്കുകയായിരുന്നു അവര്‍.

അറിഞ്ഞുകൊണ്ടോ അറിയാതെയോ കോടതിയില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന കാരണം പറഞ്ഞ് കോടതിയിലുള്ള കാര്യം മറച്ചുവെച്ചും വനിതാ കമ്മീഷനില്‍ പരാതി നല്‍കാറുണ്ട്. വനിത കമ്മീഷന്‍ ഹിയര്‍ ചെയ്യുമ്പോള്‍ സൂഷ്മമായി പരിശോധിക്കും. കോടതി പരിഗണിക്കുന്നത് വനിതാ കമ്മീഷന്‍ പരിഗണിക്കില്ല. കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ വീണ്ടും കമ്മീഷന് പരാതി നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.  വഴി തര്‍ക്കങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങളും വനിതാ കമ്മീഷന് പരിഗണിക്കാന്‍ കഴിയില്ല. ചെറിയൊരു ശതമാനം സ്ത്രീകള്‍ എങ്കിലും വ്യാജ പരാതികള്‍ വനിതാ കമ്മീഷന് നല്‍കുന്നുണ്ട്. അത്തരത്തില്‍ നിയമത്തെ ദുര്യുപയോഗം ചെയ്യാന്‍ പാടില്ലെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിംഗില്‍ 51 പരാതികളാണ് പരിഗണനയ്ക്ക് ഉണ്ടായിരുന്നത്. 18 പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ റിപ്പോര്‍ട്ടിലേക്കായി മാറ്റിവെച്ചു. അടുത്ത അദാലത്തിലേക്കായി 31 പരാതികള്‍ മാറ്റിവെച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രണ്ടു സെഷനുകളിലായി രാവിലെ 25 പരാതികളും ഉച്ചകഴിഞ്ഞ് 26 പരാതികളുമാണ് പരിഗണനയ്ക്ക് വന്നത്. വനിതാ കമ്മീഷന്‍ സി.ഐ സുരേഷ്‌കുമാര്‍, പാനല്‍ അഡ്വക്കേറ്റുമാരായ കെ.ജെ സിനി, എസ്.സീമ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...