ജെസിഐ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വനിത ദിന ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ജെസിഐ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഈ വർഷത്തെ വനിത ദിന ആഘോഷം പുഷ്പഗിരി ഡെൻ്റൽ കോളജിൽ നടത്തി. വനിതാ ജീവനക്കാരുടെ ഇടയിൽ നടത്തിയ സർവേയിൽ മികച്ച വനിതാ സുരക്ഷിത സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ട പുഷ്പഗിരിക്ക് പുഷ്പവൃഷ്‌ടി 2024 എന്ന ഈ വർഷത്തെ ജെ സി.ഐ വനിത അവാർഡ് നൽകി. ജെസിഐ തിരുവല്ലയുടെ പ്രസിഡൻ്റ് ജെറി ജോഷി അധ്യക്ഷത വഹിച്ചു. മുൻ നാഷണൽ അത്‌ലറ്റ് കൂടിയായ ഡോ.ഷെറി ഫിലിപ്പ് ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വിജി നൈനാൻ മുഖ്യ പ്രഭാഷണം നടത്തി. മെഡിസിറ്റി ഡയറക്ടർ ഫാ. എബി വടക്കുംതല, തിരുവല്ല വനിത പോലീസ് സെൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുബി ടി.കെ ആശംസകൾ അറിയിച്ചു.

പ്രോഗ്രാം ഡയറക്ടർ കുര്യൻ ചെറിയാൻ, ദിലീപ് ഇടത്തല, ടോജി സെബാസ്റ്റ്യൻ, ശ്യാം കുമാർ, വിനോദ് സെബാസ്റ്റ്യൻ, ജൂബി എബ്രഹാം, സുനിൽ, ജെറിൻ കൊണ്ടൂർ, ഷിജിൻ വർഗീസ്, ഷിനു തോമസ്, ജോഷി ജോർജ്, പുഷ്പഗിരി മാനേജ്മെൻ്റ്, ഡോ. എലിസബത്ത്, വൈഷ്ണവ , നീരജ തുടങ്ങിയവർ സംസാരിച്ചു. സ്റ്റുഡൻസ്, അദ്ധ്യാപകൻ, അനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന ഡെൻ്റൽ കോളേജ് സ്റ്റാഫ്കളെ ചടങ്ങിൽ ജെറി ജോഷി ആദരിച്ചു. വിവിധ കലാപരിപാടികളും വിവിധ സ്റ്റോളുകളും വ്യക്തിത്വ വികസന സെമിനാറുകളും സൗജന്യ ഡെന്റൽ ക്യാമ്പും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധുരയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്

0
ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്....

ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും അഴിച്ചുപണി

0
തിരുവനന്തപുരം: ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ രണ്ട്...

ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ചു ; ‘ലേഡി അഘോരി’ അറസ്റ്റിൽ

0
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ ചിതയിൽനിന്ന് മൃതദേഹഭാഗങ്ങൾ എടുത്ത് ഭക്ഷിച്ച സ്ത്രീ അറസ്റ്റിൽ....

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ

0
മലപ്പുറം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ. കരിപ്പൂരിൽ...