പത്തനംതിട്ട: സ്ത്രീകളുടെ അവകാശങ്ങളെ യാഥാർത്ഥ്യമാകുന്ന ഒരു സമത്വ തലമുറയുടെ ഭാഗമാണ് ഞാനെന്ന ഐക്യരാഷ്ട്രസഭയുടെ ആപ്തവാക്യം ജനഹൃദയങ്ങളിൽ എത്തിക്കുന്നതാവണം ഈ വനിതാ ദിനത്തിന്റെ സന്ദേശമെന്ന് അഖിലേന്ത്യ ഐക്യ മഹിളാ സംഘ൦ സംസ്ഥാന സെക്രട്ടറി ഷാഹിദ ഷാനവാസ് പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാന വൈസ് പ്രസിഡണ്ട് മറിയം ബാബു അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി അംബികാ സോമരാജൻ സ്വാഗതം പറഞ്ഞു . ടി കെ മൈമൂൺ, ശാരദാ നാണുക്കുട്ടൻ, ജി പാർവതി, ലൈല ബീബി, കാർത്ത്യായനി, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ്, യുറ്റി യു സി ജില്ലാ സെക്രട്ടറി ആർ എം ഭട്ടതിരി തുടങ്ങിയവർ പ്രസംഗിച്ചു. ടി കെ തങ്കമ്മ കൃതജ്ഞത പറഞ്ഞു .