മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയില്‍ ലോക വനിതാദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സമൂഹത്തിന്റെ മുഖ്യധാരയിൽ വനിതകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും മത – സാമുദായിക സംഘടനകളിലും സംവരണം നടപ്പിലാക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാ കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി പറഞ്ഞു. മഹിളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാചരണ പരിപാടികൾ ഉത്ഘാടനം ചെയ്യുകയായിരുന്നു അവർ.

തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിൽ 50 ശതമാനം സംവരണം നടപ്പിലാക്കിയതിനുശേഷം നിരവധി  വനിതകൾ ഭരണരംഗത്ത് നേതൃനിരയിലെത്തി . ഭരണ രംഗത്ത് അഴിമതിയും പക്ഷപാതപരമായ പ്രവർത്തനവും കുറയുവാനും ഇത് ഇടയാക്കിയിട്ടുണ്ട്. ലോക് സഭാ -നിയമസഭാ തെരഞ്ഞെടുപ്പുകളിലും വനിതാ സംവരണം നടപ്പിലാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻകൈ എടുക്കണമെന്നും അന്നപൂർണാദേവി പറഞ്ഞു.

ജില്ല പ്രസിഡന്റ്  കുഞ്ഞമ്മ ജോസഫ് അധ്യക്ഷത വഹിച്ചു.  സി.സി.സി വൈസ് പ്രസിഡന്റ് അഡ്വ .എ.സുരേഷ് കുമാർ , സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ , സെക്രട്ടറിമാരായ രജനി പ്രദീപ് , സുധ നായർ , നഗരസഭ ചെയർ പേഴ്സൺ റോസിലിൻ സന്തോഷ് , ജില്ലാ വൈസ് പ്രസിഡന്റ്  ശോശാമ്മ തോമസ് , സെക്രട്ടറിമാരായ എലിസബത്ത് അബു, ലീല രാജൻ, ജെസി അലക്സ്, സിന്ധു അനിൽ ,അംബിക വേണു , സജി ദേവി , സൽമ സാബു , ആനി ജേക്കബ് , അനു മോനി , സിസിലി ജോൺ, ശോഭ വിനു , സുശീല പുഷ്പൻ , സൂസൻ ജോൺ, സ്മൃതി രാജേഷ് , രാജ് നിഷ , മിനി സുനിൽ എന്നിവർ പ്രസംഗിച്ചു. മുതിർന്ന പ്രവർത്തകയായ പി കെ കമലമ്മയെ യോഗത്തിൽ ആദരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...