കൊറോണ ; പത്തനംതിട്ടയില്‍ മാസ്കും സാനിട്ടയിസറും കിട്ടാനില്ല ; ഉള്ളതിന് തീവില

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഞ്ചുപേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടുകൂടി പത്തനംതിട്ടയിലെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. മിക്കവരും യാത്രകള്‍ ഒഴിവാക്കി വീടുകളിലേക്ക് വലിഞ്ഞു. പൊതു പരിപാടികളൊക്കെ റദ്ദ് ചെയ്തു. അതോടൊപ്പം തന്നെ കൊറോണ പ്രതിരോധത്തിനുള്ള മാസ്ക്കുകള്‍ എങ്ങും കിട്ടാനില്ല. കൈതുടക്കാനുള്ള സാനിട്ടയിസറിനും കടുത്ത ക്ഷാമം നേരിട്ടുകഴിഞ്ഞു.

കഴിഞ്ഞ ദിവസംവരെ എട്ടു രൂപക്ക് വിറ്റിരുന്ന സാധാരണ മാസ്കിന്  ഇപ്പോള്‍ ഇരുപതു മുതല്‍ മുപ്പതു രൂപവരെ വാങ്ങുകയാണ്. അതും ഇപ്പോള്‍ കിട്ടാനില്ല. രോഗം സ്ഥിരീകരിച്ചവരും രോഗിയുമായി അടുത്തിടപഴകുന്നവരും ധരിക്കുന്ന N 95 മാസ്കിന്റെ വില 100 രൂപയില്‍ നിന്നും 250 ലേക്ക് കയറി. മൊത്തക്കച്ചവടക്കാര്‍ ഒറ്റയടിക്ക് വില കൂട്ടിയതാണ് മാസ്കിന് വില കൂടുവാന്‍ കാരണമെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ മാസ്ക് ധരിച്ചുകൊണ്ട് വേണം നാളെ മുതല്‍ സ്കൂളുകളില്‍ എത്തുവാന്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സ്കൂള്‍ അധികൃതര്‍ നല്‍കിത്തുടങ്ങി. ഇതോടെ പത്തനംതിട്ട ജില്ലയുടെ സമീപ പ്രദേശങ്ങളിലും മാസ്കിന് കടുത്ത ക്ഷാമം നേരിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.  ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

0
തൃശൂര്‍: മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി...

ചിന്നക്കനാലിൽ വന്യജീവി ആക്രമണം; അടിയന്തര ഇടപെടലുമായി വനം വകുപ്പ്

0
ഇടുക്കി: ചിന്നക്കാനാലിലെ വന്യജീവി ആക്രമണത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച്...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ വാങ്ങൽ വിവാദം; KMSCLനെതിരെ അന്വേഷണത്തിന് ഉത്തരവ്

0
തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ ക്രമക്കേടില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ...