വിമൻസ് ഡെന്റല്‍ കൗൺസിൽ അന്താരാഷ്ട്ര വനിതാദിനം കൊല്ലത്ത് നടന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  ഇന്ത്യൻ ഡെന്റല്‍ അസോസിയേഷൻ സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിൽ വിമൻസ് ഡെന്റല്‍ കൗൺസിൽ അന്താരാഷ്ട്ര വനിതാദിനം കൊല്ലത്ത് നടന്നു. ഇന്ത്യൻ ഡെന്റല്‍ അസോസിയേഷൻ പത്തനംതിട്ട, കൊല്ലം, കരുനാഗപ്പള്ളി ശാഖകൾ സംയുക്തമായാണ് വനിതാ ദിനം സംഘടിപ്പിച്ചത്. പിങ്ക് റിബൺ ഡ്രൈവ് എന്ന് പേരിൽ നടത്തിയ പരിപാടി സംസ്ഥാന പ്രസിഡന്റ്  ഡോ. ഈപ്പൻ തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ.സിദ്ധാർഥ് വി. നായർ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ ദന്ത ഡോക്ടർമാർക്ക് ചടങ്ങില്‍ സ്ത്രീശക്തി പുരസ്കാരം സമ്മാനിച്ചു. ഡോ.അഞ്ജു മാധവൻ സ്തനാർബുദ ബോധവൽക്കരണ സെമിനാറും പരിശോധനാ ക്യാമ്പും നടത്തി. ഡോ.ലിനി ബേസിൽ, ഡോ.അശ്വിനി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

2027ലെ നിയുക്ത പ്രസിഡന്റ്  ഡോ.ജിനു മാത്യു, സംസ്ഥാന വിമൻസ് ഡെന്റല്‍ കൗൺസിൽ ചെയർപേഴ്സൺ ഡോ.റിൻസി യൂജിൻ, സെക്രട്ടറി ഡോ.റോസ് മേരി, ഐ. ഡി.എ പത്തനംതിട്ട ഡോ.മായ ബി.നായർ, കൊല്ലം ജില്ല പ്രസിഡന്റ്  ഡോ.നിഷാദ് നസറുദ്ദീൻ, സെക്രട്ടറി ഡോ.ജാസ്മിൻ, കരുനാഗപ്പള്ളി ഐ.ഡി.എ പ്രസിഡന്റ്  ഡോ.രഞ്ജിത്ത്, സെക്രട്ടറി ഡോ.രത്നകുമാർ, ഡോ.അഞ്ജു ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...