പാചക വാതക പ്രതിസന്ധി : അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആഗോളതലത്തിൽ യുദ്ധം മൂലം ഉണ്ടായിട്ടുള്ള പാചകവാതക വ്യോമയാന ഗതാഗത പ്രതിസന്ധി പരിഹരിക്കുവാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇമാക്). വിവാഹ സീസണും കോർപ്പറേറ്റ് കോൺഫറൻസുകളും സജീവമാകുന്ന ഈ സമയത്ത് നിലവിലെ സാഹചര്യം മേഖലയെ തകർക്കുന്ന അവസ്ഥയിലാണെന്ന് അസോസിയേഷൻ ഭാരവഹികള്‍ പറഞ്ഞു. ഏതൊരു പരിപാടികളിലെയും പ്രധാന ഘടകം ഭക്ഷണമാണ്. അത് പാചകം ചെയ്യുന്നതിന് ആവശ്യമായ പാചകവാതകം നിലവിൽ ലഭ്യമല്ലാത്തതിനാല്‍ ബുക്ക് ചെയ്ത പ്രോഗ്രാമുകള്‍ പലതും റദ്ദാക്കപ്പെടുകയാണ്.

കേരളത്തിൽ അടുത്തിടെയായി വർധിച്ചുവരുന്ന ഒന്നാണ് ഡെസ്റ്റിനേഷൻ വെഡിങ്. നിലവിൽ വിമാന സർവീസുകൾ പലതും റദ്ദാക്കപ്പെടുകയും വിമാനടിക്കറ്റ് നിരക്ക് വർധനയും ഈ സാധ്യതകളെയും ബാധിച്ചു. കേരളത്തിൽ ഇവന്റ് കൾ നടത്താൻ താല്പര്യപ്പെടുന്ന പുറത്തുള്ള പലരും ഇതിൽ നിന്ന് പിൻവലിയാനും കാരണമാകുന്നുണ്ട്. ഈ പ്രതിസന്ധികൾ കാരണം കേരളത്തിൽ ഇവന്റ്  വ്യവസായവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്ന മൂന്നു ലക്ഷത്തോളം തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെ ബാധിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ബഹന്നാൻ കെ.അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ എന്നിവർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...