ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്ത്: കനത്ത സുരക്ഷയില്‍ ഡല്‍ഹി

For full experience, Download our mobile application:
Get it on Google Play

പുതിയ പാര്‍ലമെന്റിലേക്കുള്ള ഗുസ്തി താരങ്ങളുടെ വനിതാ മഹാ പഞ്ചായത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷ. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന റോഡുകളെല്ലാം ബാരികേഡുകള്‍ ഉപയോഗിച്ച് അടച്ചു. ജന്തര്‍മന്ദറില്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പിഐബി കാര്‍ഡുള്ള മാധ്യമങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാവിലെ 11.30നാണ് ജന്തര്‍ മന്ദിറില്‍ നിന്ന് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗുസ്തി താരങ്ങള്‍ മാര്‍ച്ച് നടത്തുക. ലൈംഗിക അതിക്രമ പരാതിയില്‍ ബ്രിജ് ഭൂഷനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം തുടരുന്നത്. തിക്രു, ഗാസിപ്പൂര്‍, സിംഘു അതിര്‍ത്തികളിൽ നിന്നും ഡല്‍ഹിയ്ക്ക് അകത്തേക്കും മാര്‍ച്ച് നടത്തുമെന്നാണ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്.

മഹിളാ മഹാ പഞ്ചായത്തിന്റെ ഭാഗമായ നിരവധി കര്‍ഷക നേതാക്കള്‍ ഇതിനോടകം പോലീസ് കസ്റ്റഡിയിലായി. ബികെയു ഹരിയാന അധ്യക്ഷന്‍ ഗുര്‍നാം സിംഗ് ചതുണി യെ പോലീസ് വീട്ടില്‍ തടഞ്ഞു വച്ചിരിക്കുകയാണ്. ആനിരാജ ഉള്‍പ്പെടെയുള്ള ദേശീയ മഹിളാ ഫെഡറേഷന്‍ അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ പാര്‍പ്പിക്കാനായി ഡല്‍ഹി പോലീസ് താത്ക്കാലിക ജയില്‍ തുറന്നു. ഔട്ടര്‍ ഡല്‍ഹിയില്‍ ഓള്‍ഡ് ഭവാനിയിലെ എംസിഡി സ്‌കൂളാണ് താല്‍ക്കാലിക ജയിലാക്കി മാറ്റിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിപ്രോയേയും ടെക് മഹീന്ദ്രയേയും മറികടന്ന് മൂൺഷോട്ട് എഐ ; പിന്നിൽ കിമി കെ3

0
35 ബില്ല്യൺ (3500 കോടി) ഡോളറിലേക്ക് കുതിച്ചുയർന്ന് ചൈനയുടെ മൂൺഷോട്ട് എഐയുടെ...

അതിശക്തമായ മഴ ; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സിപിഒക്ക് സസ്‌പെന്‍ഷന്‍

0
മലപ്പുറം: പരാതിയുമായി എത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ...

മഞ്ചേരി മാലാംകുളത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി

0
മലപ്പുറം: മഞ്ചേരി മാലാംകുളത്ത് വിജനവും ചെങ്കുത്തായതുമായ പ്രദേശത്ത് മനുഷ്യൻറേതെന്ന് സംശയിക്കുന്ന തലയോട്ടി...