Thursday, April 3, 2025 6:38 am

വനിതാ പ്രീമിയർ ലീഗ് മത്സരം ; ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് വിജയകിരീടം ചൂടി മുംബൈ ഇന്ത്യൻസ്

For full experience, Download our mobile application:
Get it on Google Play

പ്രഥമ വനിതാ പ്രീമിയർ ലീഗ് മത്സരത്തിൽ വിജയകിരീടം ചൂടി മുംബൈ ഇന്ത്യൻസ്. ഫൈനലിൽ ഡൽഹിയെ ഏഴ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20-ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മുംബൈ ഇന്ത്യൻസ് ലക്ഷ്യം മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് മുംബൈ എടുത്തത.്മത്സരത്തിൽ മുംബൈയെ വിജയത്തിൽ എത്തിച്ചത് ഹെയ്ലി മാത്യൂസിന്റെയും ഇസ്സി വോങ്ങിന്റെയും ഉഗ്രൻ ബോളിംഗ് പ്രകടനവും, നാറ്റ് സിവറുടെ ബാറ്റിംഗ് പ്രകടനവുമായിരുന്നു. 35 റൺസ് നേടിയ നായിക മെഗ് ലാന്നിംഗ് ആണ് ക്യാപിറ്റൽസിന്റെ ടോപ് സ്‌കോറർ.

27 റൺസ് വീതം നേടി പുറത്താകാതെ നിന്ന ശിഖ പാണ്ഡെയും രാധ യാദവും ചേർന്ന് പത്താം വിക്കറ്റിൽ നടത്തിയ പ്രകടനമാണ് ക്യാപിറ്റൽസിനെ 100 കടത്തി വിട്ടത്.എന്നാൽ മറുപടി ബാറ്റിങ്ങിൽ അത്ര മികച്ച തുടക്കമായിരുന്നില്ല മുംബൈ ഇന്ത്യൻസിനും ലഭിച്ചത്. യാഷ്ടിക ഭാട്ടിയയെയും(4) ഹെയിലി മാത്യൂസിനെയും(13) മുംബൈക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ടീം നായിക ഹർമൻപ്രീതും നാറ്റ് സിവർ ബ്രെന്റും ക്രീസിലുറച്ചതോടെ മുംബൈ ഇന്ത്യൻസ് മുന്നേറാൻ തുടങ്ങി. 55 പന്തുകൾ നേരിട്ട സിവർ 60 റൺസാണ് മത്സരത്തിൽ നേടിയത്. ഹർമൻപ്രീത് 39 പന്തുകളിൽ 37 റൺസ് നേടി. ഇരുവരുടെയും മികവിൽ മത്സരത്തിൽ 7 വിക്കറ്റുകൾക്കായിരുന്നു മുംബൈ വിജയം ലക്ഷ്യം വരിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ചർച്ച നടത്തും

0
തിരുവനന്തപുരം : വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശ വർക്കർമാരുമായി...

വിനോദയാത്ര സംഘത്തിന് നേരെയുണ്ടായ കടന്നൽ ആക്രമണത്തിൽ മലയാളി മരിച്ചു

0
വയനാട്: നീലഗിരി ഗൂഢല്ലൂരിൽ വിനോദയാത്ര സംഘത്തിന് നേരെയുണ്ടായ കടന്നൽ ആക്രമണത്തിൽ മലയാളി...

സൗദിയിൽ വാഹനാപകടം ; രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർക്ക് ദാരുണാന്ത്യം

0
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർ മരിച്ചു. നഴ്സുമാരായ...

വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്

0
വാഷിങ്ടൺ : വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്. ഇന്ത്യക്ക്...