സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയും ഭർത്തൃവീട്ടുകാരെയും ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്നു ഹൈക്കോടതി. സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും അവർക്കിന്നുണ്ടെന്നും കോടതി പറഞ്ഞു. വിവാഹാഘോഷത്തിനു മുടക്കുന്ന പണം ഇരുകൂട്ടരുടെയും പൊതുചെലവ് ആയതിനാൽ അത് ഭാര്യക്കോ ഭർത്താവിനോ മടക്കിനൽകണമെന്ന് വിവാഹമോചനക്കേസുകളിൽ വിധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ കുടുംബകോടതി വിധിച്ച നഷ്ടപരിഹാരം കൂടുതലാണെന്ന് കാട്ടി ഭർത്താവും വീട്ടുകാരും നൽകിയ ഹർജി ഭാഗികമായി അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ബെ‍‍ഞ്ചിന്റെ നിരീക്ഷണം.

വിവാഹനിശ്ചയത്തിനു കൈമാറിയ അഞ്ചുലക്ഷം രൂപയും 80 പവനും വിവാഹച്ചെലവായ 6,89,350 രൂപയും യുവതിക്കു മടക്കിനൽകണമെന്നായിരുന്നു കുടുംബകോടതി ഉത്തരവ്. വിവാഹനിശ്ചയദിവസം അഞ്ചുലക്ഷം രൂപ കൈമാറിയതിന് തെളിവുള്ളതിനാൽ മടക്കിനൽകണം. വിവാഹസമയത്ത് പെൺകുട്ടിക്ക് 80 പവൻ സ്വർണമുള്ളത് എസ്.എൻ.ഡി.പി. യോഗം രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ, ഭർത്താവ് പണയം വെക്കാൻ 30 പവൻ വാങ്ങിയതിന് തെളിവുണ്ട്. അത് മടക്കിനൽകണമെന്നും കോടതി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചർച്ചകൾ തുടരുന്നു ; കുട്ടികളെ ചൂഷണം ചെയ്യലുൾപ്പെടെ ഗുരുതര വീഴ്ചകളുണ്ടെന്ന് സമ്മതിച്ച് മെറ്റ

0
ന്യൂഡൽഹി : കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ (സി.എസ്.എ.എം), ഡീപ്‌ഫേക്കുകൾ,...

സാങ്കേതികതടസ്സം നീക്കി ; പി.എം.എ.വൈ. ലൈഫ് ഭവനപദ്ധതിയുടെ അവസാനഗഡു കിട്ടാൻ കെട്ടിടനമ്പർ വേണ്ട

0
രാമനാട്ടുകര : പി.എം.എ.വൈ. (നഗരം) ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട് വീട് നിർമിക്കുന്ന...

ബിവറേജസ് ഔട്ട്ലെറ്റിൽ മോഷ്ടിക്കാൻ കയറി ; അഴിച്ചുവെച്ച ജീൻസിനൊപ്പം മൊബൈൽ മറന്ന് വെച്ചു ;...

0
മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണ ശ്രമത്തിനിടെ പുറത്തുവെച്ച സ്വന്തം മൊബൈൽ ഫോൺ...

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു ;...

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്....