ബിജെപിയെ തകർക്കാതെ പോരാട്ടം അവസാനിപ്പിക്കില്ല : മമത ബാനർജി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: രാഷ്ട്രീയ വിരമിക്കലിന് താൻ തയ്യാറല്ലെന്നും ബിജെപിയെ പൂർണ്ണമായി തകർക്കുന്നതുവരെ പോരാട്ടം തുടരുമെന്നും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മമതയുടെ പ്രതികരണം. ഭരണമാറ്റം നടന്ന് നാല് മാസത്തിനുള്ളിൽ തന്നെ ബിജെപിയുടെ യഥാർത്ഥ മുഖം സംസ്ഥാനത്തെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ മമത പറഞ്ഞു. രാഷ്ട്രീയ പാർട്ടികളോട് ആലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ജനസംഖ്യാ കണക്കെടുപ്പ് നടപ്പിലാക്കുന്നതെന്നും ഇത് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) പിൻവാതിലിലൂടെ നടപ്പാക്കാനുള്ള ശ്രമമാണെന്നും അവർ ആരോപിച്ചു. ജനസംഖ്യാ കണക്കെടുപ്പ് ഫോമുകൾ ഒപ്പിട്ടു നൽകുന്നതിലും വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിലും ജനങ്ങൾ ജാഗ്രത പാലിക്കണം. ഇത് സമ്പാദ്യം നഷ്ടപ്പെടുന്നതിലേക്ക് വരെ വഴിതെറ്റിച്ചേക്കാമെന്നും മമത മുന്നറിയിപ്പ് നൽകി.

സ്ത്രീകൾക്കായുള്ള ‘അന്നപൂർണ ഭണ്ഡാർ’ സാമ്പത്തിക സഹായ പദ്ധതിയുടെ ഫണ്ട് വിതരണം വൈകുന്നു എന്നാരോപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മമതയുടെ പരാമർശങ്ങൾ. അർഹതയില്ലെന്ന കാരണം പറഞ്ഞ് ബിജെപി സർക്കാർ ഗുണഭോക്താക്കളുടെ എണ്ണം വെട്ടിച്ചുരുക്കുകയാണെന്ന് മമത ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക് ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ നേട്ടമായി ഉയര്‍ത്തി ടീം...

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ്...

സംസ്ഥാനത്ത് കോടികളുടെ മണി ചെയിൻ തട്ടിപ്പ് ; ഇരയായത് ആയിരത്തോളം പേർ

0
തിരുവനന്തപുരം: ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...