‘ഒരു കാരണവശാലും കൊടുക്കില്ല’ ; സഭയിൽ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയില്‍ മൈക്ക് ചതിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ മനസ്സിലിരിപ്പ് പുറത്തുവന്നു. കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് മൈക്കിലൂടെ പുറത്തായത്. ജൂണ്‍ 29ന് നടക്കുന്ന മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നായിരുന്നു യുഡിഎഫ് എംഎല്‍എയുടെ സബ്മിഷന്‍. മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നാണ് വിഡി സതീശന്‍ മറുപടി നല്‍കിയത്. എന്നാല്‍ മറുപടിക്ക് ശേഷം സീറ്റ് ഇരിക്കുമ്പോള്‍ ‘ഒരു കാരണവശാലും അവധി കൊടുക്കില്ല’ എന്ന മുഖ്യമന്ത്രിയുടെ സംഭാഷണം മൈക്കിലൂടെ പുറത്തുവന്നു.

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യതയെന്നും ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടിക്ക് ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പാണെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...