മരം വെട്ടുന്നതിനു കൂലി 85,000 രൂപ ; ഇടപെട്ട് മന്ത്രി വി.എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരം വെട്ടുന്നതിനു 85,000 രൂപ കൂലി. എന്തു ചെയ്യണമെന്നറിയാതെ സങ്കടത്തിലായ വില്ലേജ് അധികൃതര്‍ക്ക് ആശ്വാസമായി മന്ത്രി വി.എന്‍ വാസവന്റെ ഇടപെടല്‍. ഏറ്റുമാനൂര്‍ വില്ലേജ് ഓഫിസ് പരിസരത്തു നില്‍ക്കുന്ന കൂറ്റന്‍ വാക മരമാണു ദ്രവിച്ച് ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയില്‍ നി‍ല്‍ക്കുന്നത്. അപകടാവസ്ഥ മുന്നില്‍ കണ്ട് മരം വെട്ടുന്നതിനു പലരെയും സമീപിച്ചെങ്കിലും വന്‍തുക ആവശ്യപ്പെടുകയായിരുന്നു.

വന്യു അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇന്നലെ ഏറ്റുമാനൂര്‍ പ്രസ് ക്ലബ് സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി വി.എന്‍ വാസവന്‍ ജീവനക്കാരുടെ ആവശ്യം അറിയുകയും വില്ലേജ് ഓഫിസര്‍ ടി.വി ജയകുമാറുമായി വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ഉടന്‍ ജില്ലാ കളക്ടര്‍ പി.കെ ജയശ്രീയുമായി ഫോണില്‍ സംസാരിക്കുകയും അഗ്നിരക്ഷാ സേനയുമായി ബന്ധപ്പെട്ട് മരം വെട്ടിമാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സമീപത്തെ ഗവ.സ്കൂളിനും വ്യാപാര സ്ഥാപനങ്ങള്‍ക്കും അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മരം ഭീഷണിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...