അപകട സാധ്യത പരിഹരിക്കാന്‍ തോട്ടമണ്ണിലെ അപകട വളവിൽ മരപ്പൊടി വിതറി അഗ്നിശമന സേന

For full experience, Download our mobile application:
Get it on Google Play

റാന്നി :  തോട്ടമണ്ണിലെ അപകട വളവിൽ ഇരുചക്ര വാഹനങ്ങള്‍ അപകടത്തിൽ പെട്ടതിനെ തുടർന്ന് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ റോഡിൽ മരപ്പൊടി വിതറി അപകട സാധ്യത പരിഹരിച്ചു. തോട്ടമൺ ക്ഷേത്രത്തിനു സമീപമുള്ള കൊടുംവളവില്‍ ഇന്ന് രാവിലെയാണ് സംഭവം. വലിയ വാഹനങ്ങളിൽ നിന്നും വീഴുന്ന ഡീസൽ കാരണം ഇരുചക്ര വാഹനങ്ങൾ തെന്നി അപകടമുണ്ടാകുന്നത് പതിവായിട്ടുണ്ട്. വലിയ വാഹനങ്ങൾ ടാങ്ക് നിറയെ ഇന്ധനം നിറച്ച് വരുന്ന സമയം വളവ് തിരിഞ്ഞെത്തുമ്പോള്‍ ടാങ്ക് കവിഞ്ഞ് പുറത്തേക്ക് ഇന്ധനം വീഴുന്നതാണ് പ്രശ്നമാകുന്നത്. ഈ വളവിൽ ഇത്തരം സംഭവം മുൻപും നിരവധി പ്രാവശ്യം ഉണ്ടായിട്ടുണ്ട്. പലപ്പോഴും വന്‍ അപകടം തലനാരിഴയ്ക്കാണ് ഒഴിവാകുന്നത്. ഡീസലില്‍ തെന്നി വാഹനങ്ങള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ റോഡില്‍ കല്ലുകള്‍ നാട്ടുകാര്‍ നിരത്തിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന കല്ലുകള്‍ മാറ്റി അവിടെ മരപ്പൊടി വിതറുകയായിരുന്നു. മുമ്പ് അഗ്നിശമന സേന വെള്ളം ഉപയോഗിച്ച് റോഡ് കഴുകുകയാണ് ചെയ്തിരുന്നത്. ഇതുമൂലം സമീപത്തെ കിണറിലെ വെള്ളം കുടിക്കാന്‍ പറ്റാതായതായി വീട്ടുകാര്‍ പറഞ്ഞു. വെള്ളം ഉപയോഗിക്കുന്നതിലും ഫലപ്രദം മരപ്പൊടി വിതറുന്നതാണെന്ന് കണ്ടാണ് അഗ്നിശമന സേന ഇത് ഉപയോഗിച്ചത്. സ്ഥിരം ഇവിടെ അപകട കെണിയായതോടെ ബദല്‍ സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...