തിരുവാഭരണ പാതയിൽ തടികളും കോൺക്രീറ്റ് റിങ്ങുകളും ; അയ്യപ്പന്‍മാരുടെ സഞ്ചാരത്തിന് തടസം ഉണ്ടാകുന്നതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി : തിരുവാഭരണ പാതയിൽ തടികളും കോൺക്രീറ്റ് റിങ്ങുകളും നിക്ഷേപിച്ചതു മൂലം അയ്യപ്പന്‍മാരുടെ സഞ്ചാരത്തിന് തടസം ഉണ്ടാകുന്നതായി സംരക്ഷണ സമിതിയുടെ ആരോപണം. പന്തളം ശബരിമല തിരുവാഭരണ പാത പന്തളം മുതൽ ശബരിമല വരെ 83 കിലോമീറ്റർ ആണ് കടന്നുപോകുന്നത്. രണ്ട് താലൂക്കുകളിലായി 12 വില്ലേജുകളിൽ കൂടി 43 കിലോമീറ്റർ ജനവാസ കേന്ദ്രത്തിലും 40 കിലോമീറ്റർ പൂങ്കാവനത്തിൽ കൂടിയുമാണ് സഞ്ചരിക്കുന്നത്. ഈ വഴിയിൽ പല സ്ഥലത്തും തടികളും കല്ലും മണ്ണും ഇറക്കിയും കയ്യേറ്റം നടത്തിയിരിക്കുകയാണ്.

തിരുവാഭരണ ഘോഷയാത്ര വരുന്നതിനു മുൻപ് തടസ്സങ്ങൾ നീക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു. ഇടത്താവളങ്ങളിൽ ഉൾപ്പെടെ സൗകര്യങ്ങൾ പരിശോധിക്കണം. ലൈറ്റും വെള്ളവും ഉൾപ്പെടെയുള്ളവയ്ക്ക് നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്തണം. കാടുകൾ പോലും തെളിച്ചിട്ടില്ല. കോൺക്രീറ്റ് റിങ്ങുകൾ നീക്കം ചെയ്യുന്നതിനും നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...