അൻപതിനായിരം ചെറുപ്പക്കാർക്ക് ജോലി ; സർക്കാർ നടത്തുന്ന പ്രചാരണം ജനങ്ങളെ കബളിപ്പിക്കുവാനാണെന്ന് പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അൻപതിനായിരം ചെറുപ്പക്കാർക്ക് ജോലി എന്ന പൊള്ള വാഗ്ദാനവുമായി ഇറങ്ങി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ സർക്കാർ നടത്തുന്ന പ്രചാരണം ജനങ്ങളെ കബളിപ്പിക്കുവാനാണെന്ന് കെപിസിസി ജന സെക്രട്ടറി പഴകുളം മധു പറഞ്ഞു. ജോലി വാഗ്ദാനവുമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടന്ന റിക്രൂട്മെന്റ് ഡ്രൈവ് എന്ന പരിപാടി നടക്കുമ്പോൾ തന്നെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനേകായിരം ഉദ്യോഗാർത്ഥികൾ പിഎസ്‌സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റ് കാലാവധി കഴിയുമെന്ന ഭീതിയിൽ കഴിയുകയാണ്. പരീക്ഷ എഴുതാത്ത എസ്എഫ്ഐ ,ഡിവൈഎഫ്ഐകാർക്കും നിയമനം പിഎസ്‌സി വഴി നൽകുന്ന സർക്കാർ യുവജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടുള്ള തട്ടിപ്പ് എൽഡിഎഫ് അവസാനിപ്പിക്കണമെന്ന് പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയ വിജയ് ഇന്ദുചൂഡൻ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഭാരവാഹികൾ തല മുണ്ഡനം ചെയ്യുകയും പിഎസ്‌സി ലിസ്റ്റിൽ റീത്ത് സമർപ്പിക്കുകയും തൂക്കു കയർ കഴുത്തിലിട്ടു പ്രതിഷേധിക്കുകയും ചെയ്തു. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥി ബിജിൻ സ് ദേവ് സമരത്തിന്റെ ഭാഗമായി ദുഃഖം പങ്ക് വെച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സലീൽ സാലി ,സെക്രട്ടറി ജിതിൻ നൈനാൻ, കെഎസ്‌യു നേതാവ് തൻസീർ താജ് എന്നിവരാണ് തല മുണ്ഡനം ചെയ്തത്.

കെപിസിസി സെക്രട്ടറി അനീഷ് വരിക്കണമല ഡിസിസി ഭാരവാഹികളായ എ സുരേഷ് കുമാർ ,ജാസ്സിം കുട്ടി ,റജി പൂവത്തൂർ ,യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ നഹാസ് പത്തനംതിട്ട ,അബു എബ്രഹാം വീരപ്പള്ളിൽ അനൂപ് വേങ്ങവിളയിൽ,ജില്ലാ ഭാരവാഹികളായ കാഞ്ചന എംകെ ,ബിബിൻ ബേബി ,ഷംന ഷബീർ ,പ്രവീൺ രാജ് ,ഉണ്ണികൃഷ്ണൻ ചൂരക്കോട് ,ദീപു കുമാർ ,റിജോ വള്ളംകുളം ,ആദർശ് സുധാകരൻ ,ശ്രീനാഥ് ,ലിനു മാത്യു ,നിയോജക മണ്ഡലം പ്രസിഡണ്ടുമാരായ നേജോ മെഴുവേലി ,അഭിലാഷ് വെട്ടിക്കാടൻ ,റല്ലു പി രാജു,സിബി മൈലപ്ര, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ആരോൺ ബിജിലി ,ജിനു കളീക്കൽ ,അരവിന്ദ് ചന്ദ്രശേഖർ ,അബിനു മത്തായി ,ജോമി വര്ഗീസ്,ജിതിൻ രാജ് ,ടോണി തിരുവല്ല ,ആകാശ് മൈലപ്ര ,അനന്ദു അശോക് ,ജസ്റ്റിൻ ,ടെറിൻ,അനീഷ് ,ഷിൻസി ,കെഎസ്‌യു നേതാക്കളായ മെബിൻ നിരമേൽ,നിള എസ് ,സച്ചിൻ ,അഖിൽ സന്തോഷ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...