കാട്ടാന ശല്യം നിയന്ത്രിക്കാന്‍ കല്ലേലിയില്‍ ഹാങ്ങിംഗ് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കല്ലേലിയില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന കാട്ടാന ശല്ല്യം നിയന്ത്രിക്കാന്‍ വനം വകുപ്പ് വനാതിര്‍ത്തിയില്‍ ഹാങ്ങിംഗ് സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്ന നടപടികള്‍  ആരംഭിച്ചു. കോന്നി വനം ഡിവിഷനില്‍ ആദ്യമായാണ് വന്യമൃഗ ശല്യം നിയന്ത്രിക്കാന്‍ ഹാങ്ങിംഗ് സോളാര്‍ വേലികള്‍ സ്ഥാപിക്കുന്നത്. കല്ലേലി, കുളത്തുമണ്‍, താമരപ്പള്ളി ജനവാസ മേഖലയിലെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത്. ഇതിനായി വനാതിര്‍ത്തിയിലെ കാടുകള്‍ തെളിച്ച് തൂണുകള്‍ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്നതാണ് സോളാര്‍ സ്ഥാപിക്കുന്ന ഭാഗം.

സാധാരണ സോളാര്‍ വേലികള്‍ വന്യ മൃഗങ്ങള്‍ പെട്ടെന്ന് നശിപ്പിച്ചിരുന്നതിനാല്‍ ഇത് പ്രയോജനം ചെയ്തിരുന്നില്ല. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്നതാണ് കോന്നി ഫോറസ്റ്റ് ഡിവിഷനില്‍ ആദ്യമായി നടപ്പാക്കുന്ന ഈ സംവിധാനം. സിമന്റ് തൂണുകളില്‍ നിലത്ത് ഉറപ്പിക്കാതെ മുകളില്‍ നിന്നും തൂക്കിയിട്ടിരിക്കുന്ന കമ്പികളാണ് ഏറ്റവും വലിയ പ്രത്യേകത. കമ്പികള്‍ക്കിടയില്‍ വന്യജീവികള്‍ക്ക് ജീവഹാനി സംഭവിക്കാത്ത തരത്തില്‍ വൈദ്യുതി പ്രവാഹവുമുണ്ട്. സാധാരണ സോളാര്‍ വേലികളെ അപേക്ഷിച്ച് അറ്റകുറ്റപ്പണികള്‍ കുറവാണ്. കാറ്റില്‍ കമ്പികള്‍ ചലിക്കുന്നത് മൂലം മൃഗങ്ങള്‍ ഇതിനടുത്തേക്ക് വരുന്നത് തടയുകയും ചെയ്യും.

മറ്റ് വന്യ ജീവികളെ അപേക്ഷിച്ച് കാട്ടാന ശല്യം നിയന്ത്രിക്കാന്‍ ഏറ്റവും പ്രയോജനകരമാണ് ഇത്തരം വേലികള്‍ എന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. തൂണുകള്‍ സ്ഥാപിക്കാന്‍ കുഴികള്‍ നിര്‍മ്മിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ഉടന്‍ തന്നെ വേലികള്‍ സ്ഥാപിക്കുവാനും തുടങ്ങും. ഇതോടെ പ്രദേശം കാലങ്ങളായി നേരിടുന്ന വന്യജീവി ശല്യത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് വനം വകുപ്പ് അധികൃതര്‍ കരുതുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...