കാർഷിക മേഖലയിൽ പണികൾ ആരംഭിച്ചു ; പിന്നാലെ നടീൽ ജോലികൾക്കായി തമിഴ്നാട്ടിൽ നിന്നും കർഷക തൊഴിലാളികളെത്തി

For full experience, Download our mobile application:
Get it on Google Play

ചിറ്റൂർ: കാർഷിക മേഖലയിൽ പണികൾ ആരംഭിച്ചതോടെ നടീൽ ജോലികൾക്കായി തമിഴ്നാട്ടിൽ നിന്നും കർഷക തൊഴിലാളികളെത്തി. നല്ലേപ്പിള്ളി മേഖലയിൽ തമിഴ്നാട് കടലൂർ ജില്ലയിൽ നിന്നുള്ള കർഷകത്തൊഴിലാളികളാണ് എത്തിയിട്ടുള്ളത്. സ്ത്രീ-പുരുഷ തൊഴിലാളികളടങ്ങിയ 18 അംഗ സംഘമാണ് നല്ലേപ്പിള്ളിയിൽ താമസിച്ച് കർഷകരുടെ നടീൽ പണികളെടുക്കുന്നത്.മറ്റ് വിവിധ പ്രദേശങ്ങളിലും തമിഴ് തൊഴിലാളികൾ എത്തിയിട്ടുണ്ട്. ഒരു ഏക്കറിന് 4500 രൂപയാണ് കരാർ വ്യവസ്ഥയിലുള്ള കൂലി. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണി വരെ ഇവർ പണിയെടുക്കും. 18 പേരിൽ 5 പേർ പുരുഷ തൊഴിലാളികളാണ്. ഞാറുപറിക്കൽ, കടത്തൽ, കണ്ടങ്ങളിൽ വിന്യസിക്കൽ എന്നീ പണികൾ ഇവർ ചെയ്യും. ഒരു ദിവസം 6 ഏക്കറോളം സ്ഥലത്ത് നടീൽ നടത്തുമെന്ന് ഇവർ പറഞ്ഞു. ബംഗാളികളുടെ നടീലിനെ വെല്ലുന്ന തരത്തിലാണ് ഇവരുടെ ജോലി. ജോലി സമയവും പണിയിലുള്ള വേഗതയും അനുസരിച്ച് 800-900 രൂപ വരെ കൂലി ലഭിക്കും. ഞാറു ചരിച്ച് വെച്ച് നടീൽ നടത്തുന്നതാണ് ഇവരുടെ രീതി. അതുകൊണ്ട് ചിനപ്പുകൾ കൂടുതൽ ഉണ്ടാകുന്നതിനാൽ കൂടുതൽ വിളവു ലഭിക്കുമെന്നും തൊഴിലാളികൾ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...