പന്തളത്ത് ശൗചാലയത്തിന്റെ പഴയടാങ്ക് മാറ്റി പുതിയ സെപ്റ്റിക് ടാങ്ക് വെക്കുന്ന പണി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പന്തളത്ത് ശൗചാലയത്തിന്റെ പഴയടാങ്ക് മാറ്റി പുതിയ സെപ്റ്റിക് ടാങ്ക് വെക്കുന്ന പണി ആരംഭിച്ചു. പഴയ ടാങ്കും പിൻഭാഗത്തുള്ള പൈപ്പുകളും തകർന്നതിനെത്തുടർന്ന് ഇവിടം വൃത്തിഹീനമായി കിടക്കുകയായിരുന്നു. മണ്ഡലകാലാരംഭത്തിനുമുമ്പ് പൂർത്തിയാകുന്ന തരത്തിലാണ് പണി പുരോഗമിക്കുന്നത്. ഇപ്പോഴുള്ള ശൗചാലയത്തിന് പിൻഭാഗത്തായി വലിയ ടാങ്കാണ് പണിയുന്നത്. പന്തളത്ത് 8,64,941 രൂപയുടെ പുനരുദ്ധാരണപ്പണികളും 67,74,880 രൂപ ചെലവിൽ പുതിയ പദ്ധതികളുമാണ് ദേവസ്വം ബോർഡ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമാണ് ശൗചാലയം ശുചീകരണം, സെപ്റ്റിക് ടാങ്ക് വെയ്ക്കൽ, ക്ഷേത്ര പുനരുദ്ധാരണം തുടങ്ങിയവ. നഗരസഭയുടെ ശൗചാലയത്തിന്റെയും പണി രണ്ടാംഘട്ടം പൂർത്തിയായിവരുന്നു. അന്നദാന മണ്ഡപത്തിനു സമീപമാണ് ഇത് പണിയുന്നത്.

അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് പന്തളത്തെ പ്രധാന പ്രശ്‌നം. കുളിക്കുവാൻ ആകെയുള്ളത് അച്ചൻകോവിലാർ മാത്രമാണ്. ആറ്റിൽ ജലനിരപ്പുയരുകയോ ക്രമാതീതമായി വെള്ളം വറ്റുകയോ ചെയ്താൽ ആറ്റിലെ കുളി ബുദ്ധിമുട്ടാകും. അപകടം കൂടുതലുണ്ടാകാനിടയുള്ള കടവുകൾ ഈ അവസരത്തിൽ അടച്ചിടുകയാണ് പതിവ്. പുതിയ അന്നദാനമണ്ഡപവും ഹാളും പണിതതോടെ തീർഥാടകർക്ക് വിരിവെയ്ക്കാനും മണ്ഡലകാലത്ത് താത്കാലിക ആശുപത്രിയുൾപ്പെടെയുള്ളവ പ്രവർത്തിക്കുവാനും ഉണ്ടായിരുന്ന പഴയ വിശ്രമകേന്ദ്രം ദേവസ്വംബോർഡ് കടമുറികളാക്കി വാടകയ്ക്കുകൊടുക്കാനാണ് പദ്ധതി. ഇതിന്റെ പണിയും നടന്നുവരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...