പത്തനംതിട്ട പ്രൈവറ്റ് ബസ്സ്‌ സ്റ്റാന്റിന് മുമ്പില്‍ ഓടയുടെ പണി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അബാന്‍ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ ഓടയുടെ പണികള്‍ ആരംഭിച്ചു. മേല്‍പ്പാലത്തിനും മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സിനും ഇടയിലായാണ് ഓടയുടെ നിര്‍മ്മാണം ആരംഭിച്ചത്. ഓടയുടെ കോണ്‍ക്രീറ്റ് ജോലികള്‍ക്കായി ചാല് നിര്‍മ്മിച്ച് വാര്‍ക്കുവാനുള്ള ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. മഴക്കാലമായി കഴിഞ്ഞാല്‍ പത്തനംതിട്ട സ്വകാര്യ ബസ്‌ സ്റ്റാന്റ് ഭാഗത്ത് നിന്നും അബാന്‍ ടവര്‍ ഭാഗത്ത് നിന്നുമെല്ലാം വെള്ളം ഒഴുകി ഇവിടെ വലിയ തോതില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

പത്തനംതിട്ട സ്വകാര്യ ബസ്‌ സ്റ്റാന്റ്, കെ.എസ്.ആര്‍.റ്റി.സി എന്നിവടങ്ങളിലേക്ക് ആളുകള്‍ നടന്നുപോകുന്ന പ്രധാന വഴിയാണ് ഇത്. മാത്രമല്ല ഒട്ടേറെ കച്ചവട സ്ഥാപനങ്ങളും ഇവിടെയുണ്ട്. മഴക്കാലത്ത് ചെളി നിറയുന്ന ഈ റോഡില്‍ക്കൂടിയാണ് ഇവിടേക്കും ആളുകള്‍ നടന്നു പോകുന്നത്. വെള്ളക്കെട്ടിലൂടെ നടന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ കയറുവാന്‍ മടിക്കുന്നതിനാല്‍ കച്ചവടവും കുറയും. ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇതിനെല്ലാം ഒരു പരിഹാരം കാണുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...