കേരളാ പോലീസിൽ ജോലി സമ്മർദം അതിരൂക്ഷം ; കാരണം സ്വയംവിരമിക്കലും ആത്മഹത്യശ്രമവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളാ പോലീസിൽ ജോലി സമ്മർദം കാരണം സ്വയംവിരമിക്കൽ അപേക്ഷകർ കൂടുമ്പോഴും പൊതുജന-ഉദ്യോഗസ്ഥ അനുപാതം വർധിപ്പിക്കാൻ നടപടിയില്ല. 500 പേർക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന തരത്തിൽ സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന് ഉദ്യോഗസ്ഥഭരണ പരിഷ്കാര കമ്മിഷൻ നിർദേശിച്ചിട്ട് എട്ടുകൊല്ലമായിട്ടും സർക്കാർ അനങ്ങിയിട്ടില്ല. നിലവിൽ 656 പേർക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നതാണ് കേരളത്തിലെ കണക്ക്. പോലീസ് സ്റ്റേഷനുകളിൽ ഒരുദിവസത്തെ ജോലിക്ക് 59 പേർ വേണമെന്നാണ് കണക്കാക്കുന്നതെങ്കിലും ശരാശരി 44 പേർ മാത്രമേയുള്ളൂ. 2019 മുതൽ കഴിഞ്ഞവർഷം അവസാനംവരെയുള്ള കണക്കനുസരിച്ച് പോലീസിൽനിന്ന് 70 പേർ ആത്മഹത്യചെയ്തു.

ജോലിഭാരവും സമ്മർദവുമാണ് ഭൂരിഭാഗം മരണത്തിനും കാരണം. ഇത് ചർച്ചയായപ്പോൾ ജോലിസമ്മർദം കുറയ്ക്കാൻ വിവിധ നടപടികൾ ആരംഭിച്ചെങ്കിലും പലതും കടലാസിൽത്തന്നെ ഒതുങ്ങി. ഉദ്യോഗസ്ഥരുടെ പ്രതിവാര അവധിപോലും കൃത്യമായി ലഭ്യമാക്കാൻ മേലുദ്യോഗസ്ഥർക്ക് കഴിയാതെ വന്നതോടെ ഇക്കാര്യത്തിൽ വീണ്ടും പോലീസ് മേധാവിക്ക് നിർദേശമിറക്കേണ്ടിവന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിൽ ചാടിയ ആളെ കണ്ടെത്താനായില്ല : തെരച്ചിൽ തുടരുന്നു

0
റാന്നി : റാന്നി പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ ആൾക്കായി പോലീസും...

മല്ലപ്പള്ളി 863 ആം നമ്പർ എസ്.എൻ.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിന സമ്മേളനം നടന്നു

0
മല്ലപ്പള്ളി : 172 മത് ഗുരുദേവജയന്തിയോടനുബന്ധിച്ച് മല്ലപ്പള്ളി 863 ആം നമ്പർ...

അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മ വിറ്റത് 70,000 രൂപയ്ക്ക് ; യുവതി അറസ്റ്റിൽ

0
മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക്...

പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ നിന്നും ‘ഫെയിൽ’ എന്ന വാക്ക് ഒഴിവാക്കാൻ ഒരുങ്ങി ബിഹാർ...

0
പട്‌ന: പത്തിലെയും പന്ത്രണ്ടിലെയും ബോർഡ് പരീക്ഷകളിൽ തോൽക്കുന്നവരുടെ മാർക്ക് ഷീറ്റിൽ...