മുംബൈ: സ്വതന്ത്ര്യം ലഭിച്ചശേഷം ഗാന്ധിജി കോൺഗ്രസ് പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം അമ്പതുവർഷത്തോളം മുന്നിലായേനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിൽ ശിവജി പാർക്കിൽനടന്ന എൻ.ഡി.എ. റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് രാജ്യത്തിന്റെ അമ്പതുവർഷമാണ് നശിപ്പിച്ചത്. സമ്പത്തിന്റെകാര്യത്തിൽ രാജ്യം നേരത്തേ ആറാംസ്ഥാനത്തായിരുന്നു. എന്നാൽ, 2014 ആകുമ്പോഴേക്കും കോൺഗ്രസ് 11-ാം സ്ഥാനത്തെത്തിച്ചു. എന്നാൽ, കഴിഞ്ഞ പത്തുവർഷംകൊണ്ട് അഞ്ചാം സ്ഥാനത്തെത്തിക്കാൻ ബി.ജെ.പി.ക്കായി. സമീപഭാവിയിൽ മൂന്നാംസ്ഥാനത്തെത്തുമെന്നും മോദി പറഞ്ഞു. ‘‘നിങ്ങളുടെ കുട്ടികൾ വികസിതഭാരതമാണ് കാണാൻപോകുന്നത്. അത് മോദിയുടെ ഗാരന്റിയാണ്. ചിലർ പറയുന്നു മോദി പറയുന്നതൊന്നും നടക്കില്ലെന്ന്. രാമക്ഷേത്രം പണിയുമെന്ന് അവർ കരുതിയില്ല. ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളയുമെന്ന് അവർ കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























