സ്‌കൂട്ടറിന്റെ ബ്രേക്ക് റിപ്പയര്‍ ചെയ്തത് ശരിയായില്ല ; തൃശൂരില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനെ ചുറ്റിക കൊണ്ട് മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സ്‌കൂട്ടറിന്റെ ബ്രേക്ക് റിപ്പയര്‍ ചെയ്തത് ശരിയായില്ലെന്നാരോപിച്ച് വെള്ളറക്കാട് പള്ളിമേപ്പുറത്ത് ബൈക്ക് വര്‍ക്ക് ഷോപ്പ് തൊഴിലാളിയായ യുവാവിന് ക്രൂരമര്‍ദ്ദനം. വെള്ളറക്കാട് നെല്ലിക്കുന്ന് തെളിയാറ വീട്ടില്‍ മൊഹിനുദ്ദീനെയാണ് (22) കടങ്ങോട് പള്ളിമേപ്പുറം സ്വദേശിയായ മോനുട്ടി ചുറ്റിക ഉപയോഗിച്ച് മര്‍ദിച്ചത്. ആക്രമണത്തില്‍ മൊഹനുദ്ധീന്റെ പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുകയും ശരീരത്തിന്റെ പല ഭാഗങ്ങളിലും ചതവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ മൊഹിനുദ്ദീന്‍ കുന്നംകുളം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

മൊഹിനുദ്ദീന്റെ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ മോനുട്ടിയുടെ ഭാര്യ കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ റിപ്പയര്‍ ചെയ്തിരുന്നു. ഇതിന് ശേഷം വര്‍ക്ക് ഷോപ്പിലെത്തിയ മോനുട്ടി ബൈക്കിന്റെ ബ്രേക്ക് ശരിയായില്ലെന്ന് പറഞ്ഞ് മൊഹിനുദ്ദീനെ അസഭ്യം പറഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ മൊഹിനുദ്ദീനെ മോനുട്ടി ആക്രമിക്കുകയായിരുന്നു. ചെറുത്ത് നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷോപ്പിലുണ്ടായിരുന്ന ഇരുമ്പ് ചുറ്റിക എടുത്ത് മോനുട്ടി മൊഹിനുദ്ദീനെ മര്‍ദിച്ചു. സംഭവത്തില്‍ എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേളകത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി കൂട്ടിലായി

0
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകം പഞ്ചായത്തിലെ എട്ടാം...

പിണറായിയുടെ ബെക്കാർഡി ആരോപണത്തിനെതിരെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും

0
തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം രേഖകളിൽ നിന്ന് നീക്കണമെന്ന്...

കുട്ടനാട് ലോക പൈതൃക പട്ടികയിലേക്ക് ; യുനെസ്കോയ്ക്ക് ശുപാർശ നൽകാൻ കേന്ദ്ര സർക്കാർ

0
ആലപ്പുഴ: കുട്ടനാടിന്റെ സമാനതകളില്ലാത്ത കാർഷിക-സാംസ്കാരിക പൈതൃകം ഇനി ആഗോള ശ്രദ്ധയിലേക്ക്. കുട്ടനാടിനെ...

സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് ; മദ്യത്തിന്‍റെ നികുതിയിളവിൽ സഭയിൽ ബഹളം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി...