പാഴ്‌സൽ വഴി ‘പണി’ വരും ; മുന്നറിയിപ്പ് നൽകി ഐസിഐസിഐ ബാങ്ക്

For full experience, Download our mobile application:
Get it on Google Play

രാജ്യത്ത് ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന് ഭീഷണി എന്നോണം തട്ടിപ്പുകളുടെ എണ്ണവും കൂടുന്നുണ്ട്. വിവിധ രീതികളിലാണ് ഇപ്പോൾ ആളുകളിൽ നിന്നും പണം തട്ടാൻ ഉപയോഗിക്കുന്നത്. ഇപ്പോഴിതാ പുതിയ പാഴ്‌സൽ തട്ടിപ്പിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്. ഇമെയിൽ വഴിയാണ് ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.
എന്താണ് പാഴ്‌സൽ തട്ടിപ്പ് ?
തട്ടിപ്പുകാർ പിന്തുടരുന്ന പുതിയ രീതിയാണ് പാഴ്‌സൽ തട്ടിപ്പ്. ഓൺലൈൻ ആയി സാധനങ്ങൾ ഓർഡർ ചെയ്തവരെ വിളിച്ച് പോലീസ് ഉദ്യോഗസ്ഥരോ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥരോ ആയി അഭിനയിച്ച് നിങ്ങളുടെ പേരിലുള്ള പാഴ്‌സലിൽ മയക്കുമരുന്ന് പോലുള്ള നിയമവിരുദ്ധ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും നിയമപരമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. ഇരകളുടെ ദുർബലതയെയും ഭയത്തെയും മുതലെടുത്ത് പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ഭയപ്പെടുത്തലുകൾക്ക് ഒടുവിൽ സാമ്പത്തിക വിവരങ്ങൾ നല്കാൻ ആവശ്യപ്പെടും. കൂടാതെ ഒരു വ്യാജ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാൻ ഇരകളോട് ആവശ്യപ്പെടുകയും ചെയ്യും. ഇത് കൂടാതെ ബാങ്ക് വിവരങ്ങൾക്ക് പുറമെ അവരുടെ ആധാർ നമ്പറുകളും മറ്റ് തിരിച്ചറിയൽ വിവരങ്ങളും നൽകാനും തട്ടിപ്പുകാർ ആവശ്യപ്പെടും.

ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ചില വഴികളും പറയുന്നുണ്ട്.
അപരിചിതരിൽ നിന്നും ഇത്തരം കോളുകൾ വരുകയാണെങ്കിൽ അത് സ്ഥിരീകരിക്കാൻ ശ്രമിക്കുക.
സാമ്പത്തിക വിവരങ്ങൾ എത്ര ഭീഷണിപ്പെടുത്തിയാലും നൽകാതിരിക്കുക.
ഇത്തരത്തിലുള്ള കോളുകൾ വന്നാൽ അത് പോലീസിനെ അറിയിക്കുക അല്ലെങ്കിൽ ഉടൻ തന്നെ ദേശീയ സൈബർ ക്രൈം പോർട്ടലായ cybercrime.gov.in-ലേക്ക് റിപ്പോർട്ട് ചെയ്യണം അല്ലെങ്കിൽ നിങ്ങൾക്ക് 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലും വിളിക്കാവുന്നതാണ്.
വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കാതെ ഇരിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...