തൊഴിലാളിയെ ടാങ്കറിലെ ചെളിയിൽ മരിച്ചനിലയിൽ കണ്ടെത്തി ; സംഭവം കോഴിക്കോട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌: ടാങ്കർ ലോറി തൊഴിലാളിയെ ടാങ്കറിലെ ചെളിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. എറണാകുളം പുത്തൻകുരിശ്‌ കാണിനാട് തടത്തിക്കുഴിയിൽ സണ്ണിയുടെ മകൻ ബേസിൽ (25) ആണ്‌ കഴിഞ്ഞദിവസം മരിച്ചത്‌. ഭട്ട്‌ റോഡിൽ കെട്ടിടനിർമാണ ജോലിക്കിടെ കഴിഞ്ഞ ദിവസമാണ്‌ ടാങ്കറിലെ ചെളിയിൽ മരിച്ച നിലയിൽ കണ്ടത്. സഹോദരന്റെ പരാതിയിലാണ് വെള്ളയിൽ പോലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തത്. ലോറി ക്ലീനർ ബേസിലും ലോറി ഡ്രൈവറും ജോലിക്കായി ആലുവയിൽനിന്നാണ്‌ വന്നത്‌.

ചെളി നീക്കംചെയ്‌ത ശേഷം ബുധനാഴ്ച രാത്രി എട്ടോടെ ഡ്രൈവർ താമസസ്ഥലത്തേക്ക്‌ പോയതായി പറയുന്നു. ടാങ്കറിനടിയിൽ അവശേഷിക്കുന്ന ചെളി നീക്കാൻ ബേസിൽ ജോലിസ്ഥലത്ത്‌ തുടർന്നു. രാത്രി 12 കഴിഞ്ഞും കാണാതായതോടെ അന്വേഷിച്ചപ്പോഴാണ്‌ ടാങ്കറിലെ ചെളിയിൽ വീണുകിടക്കുന്നതായി കണ്ടത്‌. തുടർന്ന്‌ പോലീസും ഫയർഫോഴ്‌സും എത്തി. ഫയർഫോഴ്‌സ്‌ ജീവനക്കാരായ മഹേഷ്‌, അഖിൽ എന്നിവർ ടാങ്കറിൽ ഇറങ്ങി മൃതദേഹം പുറത്തെടുത്തു. പോസ്‌റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...