അസമിൽ 12കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി

For full experience, Download our mobile application:
Get it on Google Play

ദിസ്പൂർ: അസമിലെ തിൻസുകിയ ജില്ലയിലെ മർഗരിത്തയിൽ 12കാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. സംഭവത്തിൽ പിടിയിലായ പ്രതി കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ പോലീസ് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് തിൻസുകിയ പോലീസ് സൂപ്രണ്ട് പറഞ്ഞു. ബുധനാഴ്ച സെപ്റ്റിക് ടാങ്കിൽനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. ക്രൂരകൃത്യം ചെയ്ത പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് മർഗരിത്തയിൽ അരങ്ങേറിയത്.

ഒളിവിലായിരുന്ന പ്രതിയെ അ​രു​ണാ​ച​ൽ ​പ്ര​ദേ​ശി​ൽനിന്നാണ് പിടികൂടിയത്. പിന്നീട് ക​സ്റ്റ​ഡി​യി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മിച്ചപ്പോഴാണ് പോ​ലീ​സ് വെ​ടി​വെപ്പിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റത്. പെൺകുട്ടിയുടെ മാതാവും പ്രതിയുടെ ഭാര്യയും വീട്ടുജോലിക്ക് പോകുന്നവരാണ്. പെൺകുട്ടിയെ പ്രതിയുടെ വീട്ടിലാക്കിയാണ് ഇരുവരും ചൊവ്വാഴ്ച ജോലിക്ക് പോയത്. തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയെ കാണാനില്ലായിരുന്നു. പെൺകുട്ടി വീട്ടിലേക്ക് പോയെന്നാണ് പ്രതി പറഞ്ഞത്. എന്നാൽ, മകൾ വീട്ടിലെത്തിയിട്ടില്ലെന്ന് അറിഞ്ഞ് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പ്രതിയുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...