മതമൈത്രിയുടെ സന്ദേശവുമായി പരുമല പദയാത്രികർക്ക് കുടിവെളളവും ഭക്ഷണവും നൽകി മുസ്ലിം യുവജന ഫെഡറേഷൻ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

മാങ്കാംകുഴി: മത സാഹോദര്യത്തിന്റെ സന്ദേശവുമായി കേരള മുസ്ലിം യുവജന ഫെഡറേഷൻ (കെ എം വൈ എഫ്) പ്രവർത്തകർ പരുമല തീർത്ഥാടന പദയാത്രികർക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്തു. കേരള മുസ്ലിം യുവജന ഫെഡറേഷൻ വെട്ടിയാർ യൂണിറ്റിലെ പ്രവർത്തകരാണ് പദയാത്രികർക്ക് ആശ്വാസമായി രംഗത്ത് വന്നത്. കെ എം വൈ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായ അലിഫ് എസ് ഹുസൈൻ, മുഹമ്മദ് ഷാൻ, ഹാഫിസ് എം ഹക്കീം എന്നിവർ നേതൃത്വം നൽകി.

ജാതി മത ചിന്തകൾക്ക് അതീതമായി മനുഷ്യൻ ഒന്നാണെന്നുള്ള സന്ദേശമാണ് കേരള മുസ്ലീം യുവജന ഫെഡറേഷൻ പ്രവർത്തകർ നല്കുന്നതെന്ന് നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് മൈനോറിറ്റി സെൽ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള ഫേസ്ബുക്കിൽ കുറിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴിയെ ഫോണിൽ അഭിനന്ദിക്കുകയും ചെയ്തു.

പരിശുദ്ധ പരുമല തിരുമേനിയുടെ 120–ാം ഓർമപ്പെരുന്നാളിനു മുന്നോടിയായുള്ള  തീർത്ഥാടന വാരാഘോഷത്തിൻ്റെ ഉദ്ഘാടനം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആണ് ഒക്ടോബർ 26ന്  നിർവഹിച്ചത്. ജനലക്ഷങ്ങളാണ് പദയാത്രികരായി പരുമല പള്ളിയിലേക്ക് എത്തുന്നത്. ഇന്ന് തീ​ർ​ഥാ​ട​ക വാ​രാ​ഘോ​ഷം സ​മാ​പിക്കും. സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജ് സ​ന്ദേ​ശം ന​ൽ​കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...