ഹരിയാനയിലെ പാനിപ്പത്തിൽ ഇന്ത്യൻ ഓയിൽ റിഫൈനറിയിൽ തൊഴിലാളി സമരം

For full experience, Download our mobile application:
Get it on Google Play

പാനിപ്പത്ത്: വേതനമില്ലാത്ത ഓവർടൈം, തുടർച്ചയായി വാഗ്ദാന ലംഘനം. ഹരിയാനയിലെ പാനിപ്പത്തിൽ ഇന്ത്യൻ ഓയിൽ റിഫൈനറിയിൽ തൊഴിലാളി സമരം. ആയിരക്കണക്കിന് തൊഴിലാളികളാണ് പാനിപ്പത്തിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിഫൈനറിയിൽ പണിമുടക്കിയത്. തൊഴിലാളികൾക്കെതിരെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സിഐഎസ്എഫ് ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ആണെങ്കിലും സമാനതകളില്ലാതെ തൊഴിൽ മേഖലയിൽ ചൂഷണം ചെയ്യപ്പെടുന്നതായാണ് തൊഴിലാളികൾ വിശദമാക്കുന്നത്.

ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്നു, പക്ഷേ സാധാരണ എട്ട് മണിക്കൂർ മാത്രമാണ് ശമ്പളം ലഭിക്കുന്നത്. മാസത്തിൽ രണ്ട് ദിവസത്തെ അവധി മാത്രമേ അനുവദിക്കൂ, അതായത് എല്ലാ മാസവും രണ്ട് ഞായറാഴ്ചകൾ അവർ ജോലി ചെയ്യുന്നു. വേതനം പലപ്പോഴും വൈകിപ്പിക്കപ്പെടുന്നു, പ്രോവിഡന്റ് ഫണ്ട് സംഭാവനകളുടെ പേരിൽ തട്ടിപ്പ് നടക്കുന്നു, ജോലിസ്ഥലത്ത് ടോയ്‌ലറ്റുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും തൊഴിലാളികൾക്ക് നിഷേധിക്കപ്പെടുന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നത് വരെ സമരം തുടരുമെന്നാണ് തൊഴിലാളികൾ വിശദമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....

‘അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കും, നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’ ; ഇറാന്‍

0
ടെഹ്‌റാന്‍ : അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

0
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി...