‘ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരം’ ; ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആഴ്‌ചയിൽ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കുന്നത്.

ഇത്തരത്തില്‍ ദീർഘനേരമുള്ള ജോലി മൂലം മരിക്കുന്നവരുടെ എണ്ണം ഈ കൊവിഡ് മഹാമാരിയുടെ കാലത്ത് വര്‍ദ്ധിക്കാനിടയുണ്ടന്ന സൂചനയും ലോകാരോഗ്യ സംഘടന നല്‍കുന്നു.

ദീർഘ നേരം ജോലി ചെയ്യുന്നതിന്‍റെ ഫലമായി 2016ല്‍ 7,45,000 പേര്‍ മരണപ്പെട്ടതായി ‘എൻവയോൺമെന്‍റ് ഇന്‍റർനാഷണൽ’ എന്ന ജോണലില്‍ വന്ന ലേഖനത്തില്‍ പറയുന്നു. ഇവർക്ക് ബാധിക്കുന്ന രോഗങ്ങളിൽ മുന്നില്‍ ഉണ്ടായിരുന്നത് ഹൃദയാഘാതവും പക്ഷാഘാതവുമാണ് എന്നും പഠനം പറയുന്നു.

2000ൽ ഇത്തരത്തിലുണ്ടായിരുന്ന മരണനിരക്കിനെക്കാൾ 30 ശതമാനം കൂടുതലാണ് 2016ല്‍ രേഖപ്പെടുത്തിയത്. ലോകാരോഗ്യ സംഘടനയും അന്താരാഷ്‌ട്ര തൊഴിലാളി സംഘടനയും ചേ‌ർന്നാണ് ഈ പഠനം നടത്തിയത്. ഇത്തരത്തിൽ കൂടുതൽ ആരോഗ്യ പ്രശ്‌നമുണ്ടാകുന്നവരില്‍ മുന്നിൽ ഉള്ളത് പുരുഷന്മാരാണ് (72 ശതമാനം) എന്നും പഠനം പറയുന്നു.

‘ആഴ്‌ചയിൽ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. അതുകൊണ്ട് ഇത്തരത്തിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങൾ നടപ്പാക്കുകയാണ് വേണ്ടത്’- ലോകാരോഗ്യ സംഘടന പരിസ്ഥിതി വിഭാഗം മേധാവി മരിയ നെയ്‌റ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...