വനിതകളെ ഉൾക്കൊള്ളുംവിധം തൊഴിലിടങ്ങളിലെ നിയമവും നയവും മാറണം : പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനുള്ള വികസന നയരേഖകൾക്ക് സംസ്ഥാനങ്ങൾ രൂപം നല്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയില്‍ പത്താമത് നീതി ആയോഗ് യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദ്ദേശം വെച്ചത്. വികസന പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാനവിഹിതം കേന്ദ്രം വർദ്ധിപ്പിക്കണമെന്ന് വിവിധ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു. കേരളം, പശ്ചിമ ബംഗാള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല. വികസിത സംസ്ഥാനം, വികസിത ഭാരതമെന്ന അജണ്ട മുന്‍നിര്‍ത്തിയായിരുന്നു നീതി ആയോഗിന്‍റെ യോഗം ദില്ലിയില്‍ ചേര്‍ന്നത്.

വികസന പ്രവർത്തനങ്ങളുടെ വേഗം കൂട്ടാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നിക്ഷേപകരെ ആകര്‍ഷിക്കാനും ഉത്പാദനം പ്രോത്സാഹിപ്പിക്കാനും കൂടൂതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുളള തടസങ്ങള്‍ സംസ്ഥാനങ്ങള്‍ നീക്കണം. ഓരോ സംസ്ഥാനവും അന്താരാഷ്ട്ര നിലവാരമുള്ള ഒരു ടൂറിസം കേന്ദ്രമെങ്കിലും വികസിപ്പിക്കണം. ഭാവിക്കനുസൃതമായി നഗരങ്ങളില്‍ സുസ്ഥിര വികസനം ഉറപ്പാക്കണമെന്നും വനിതകളെ ഉൾക്കൊള്ളുംവിധം തൊഴിലിടങ്ങളിലെ നിയമവും നയവും മാറണമെന്നും മോദി നിർദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്

0
എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്. 2025 ഓഗസ്റ്റിൽ വിറ്റ...

ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത

0
ഡൽഹി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക്...

ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും...

0
മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക്...

പത്തനംതിട്ട ധന്യ – രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍...

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ധന്യ - രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി...