ജോലി സ്ഥലത്തെ പക – സുഹൃത്തിനെ വിളിച്ചു വരുത്തി തലയറുത്ത് കൊന്നു ; മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ്

For full experience, Download our mobile application:
Get it on Google Play

ലക്നൌ : ഒപ്പം മദ്യപിക്കാൻ വിളിച്ചു വരുത്തിയ സുഹൃത്തിന്റെ തലയറുത്ത്, തല ചവറുകൂനയിൽ കളയുന്നതിന് മുമ്പ് ഒരു രാത്രി മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകം നടന്ന് പിറ്റേന്ന് രാവിലെയാണ് അറുത്തെടുത്ത തല ചവറുകൂനയിൽ തള്ളിയത്. പ്രതി സന്ദീപ് മിശ്ര ഓട്ടോമൊബൈൽ കമ്പനിയിലെ ജീവനക്കാരനാണ്. കൊല്ലപ്പെട്ട പ്രമോദ് കുമാർ പ്രതി മിശ്രയുടെ സീനിയർ ആണ്. തന്നെ പറ്റിയുളള പരാതികൾ പ്രമോദ് സീനിയർ ഉദ്യോഗസ്ഥരോട് പറയുന്നതിൽ മിശ്ര അസ്വസ്ഥനായിരുന്നു.

ഞായറാഴ്ചയാണ് സംഭവം നടന്നത്. 300 കിലോമീറ്റർ അകലെ കാസ്ഗഞ്ചിൽ താമസിക്കുന്ന പ്രമോദ് കുമാറിന്റെ ഭാര്യയ്ക്ക് ഭർത്താവിനെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെ അന്വേഷിച്ചപ്പോളാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായെന്ന് അറിഞ്ഞത്. ഇതോടെ പ്രതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. സ്ത്രീ വീടിനുള്ളിലേക്ക് എത്തിനോക്കിയപ്പോൾ രക്തം കാണുകയും ഉടൻ പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് എത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകം പുറത്തറിഞ്ഞെന്ന് മനസ്സിലായതോടെ സന്ദീപ് മിശ്ര തന്റെ വീടിന് സമീപത്ത് നിന്ന് ഒളിച്ചോടുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് പ്രമോദ് കുമാറിന്റെ തലയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയത്. പ്രമോദ് കുമാറും സന്ദീപ് മിശ്രയും കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഫാക്ടറിയിലെ സഹപ്രവർത്തകർ എന്ന നിലയിലാണ് ഇരുവരും ആദ്യം അടുപ്പത്തിലായത്. മെഷീൻ തകരാറിലായതിന് സന്ദീപ് മിശ്രയെ കുറ്റപ്പെടുത്തി പ്രമോദ് കുമാർ അടുത്തിടെ നടത്തിയ വഴക്ക് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കി.

ഞായറാഴ്ച സന്ദീപ്, പ്രമോദ് കുമാറിനെ വിളിച്ച് മദ്യപിക്കാൻ ക്ഷണിച്ചു. മദ്യലഹരിയിലായിരുന്ന പ്രമോദിനെ സന്ദീപ് കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രിയിൽ മൃതദേഹവുമായി ഉറങ്ങി. പിറ്റേന്ന് അറുത്തുമാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി വീടിനടുത്തുള്ള മാലിന്യക്കൂമ്പാരത്തിൽ വലിച്ചെറിയുകയായിരുന്നു. എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് തിങ്കളാഴ്ച ഏറെക്കുറെ വീടിനടുത്ത് ചുറ്റിത്തിരിയുകയായിരുന്നു സന്ദീപ് മിശ്ര.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്ന് വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍ർധനവ്. ഇന്ന് 22 കാരറ്റ് സ്വ‌ർണത്തിന് ​ഗ്രാമിന്...

സിക്കിം തുരങ്ക ദുരന്തം : അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ...

വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച...

സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരായ കേസുകൾ പിൻവലിക്കണം : മുഹമ്മദ്‌ റിയാസ്

0
കൊച്ചി : സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാർഢ്യ പരിപാടികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കണമെന്ന്...