മണ്ണടി കാമ്പിത്താന്‍ കല്‍മണ്ഡപത്തിന്റെ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ മണ്ണടി കാമ്പിത്താന്‍ കല്‍മണ്ഡപത്തിന്റെ അടിയന്തര സംരക്ഷണ പദ്ധതിക്ക് ഭരണാനുമതി നല്‍കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പുരാവസ്തു മ്യൂസിയം തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മണ്ണടി വേലുത്തമ്പിദളവ സമുച്ചയത്തില്‍ 2023-24 അടൂര്‍ മണ്ഡലതല ബജറ്റ് നിര്‍ദ്ദേശ പദ്ധതിയിലൂടെ 3.5 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന മണ്ണടി വേലുത്തമ്പിദളവ സ്മാരകം അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പഠന ഗവേഷണ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വളരെ പ്രധാന്യത്തോടെയാണ് കാണുന്നത്. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി പരിവര്‍ത്തിക്കുന്നതിനും ഒരു വൈഞാനിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഉണ്ട്. കേരളത്തിലെ ഇതര പഠന ഗവേഷണ സ്ഥാപനങ്ങള്‍ക്കും നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ചരിത്രവും പൈതൃകങ്ങളെയും വിഭവങ്ങളെയും കുറച്ചു പഠിക്കണമെങ്കില്‍ വിവിധ മേഖലകളിലെ പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും നമ്മുടെ പ്രദേശങ്ങളിലേക്ക് കടന്നു വരേണ്ടതുണ്ട്. അവര്‍ക്ക് താമസിക്കുന്നതിനും പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം.
അത്തരത്തിലുള്ള പാഠങ്ങളില്‍ നിന്നും ഉണ്ടാകുന്ന അറിവുകളാണ് നാളെത്തെ സമൂഹത്തിന്റെ അതിജീവനത്തിന് മുതല്‍ക്കൂട്ട് ആവുക. സ്വതന്ത്രമായ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്.
പഠന ഗവേഷണ കേന്ദ്രം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ മ്യൂസിയം നവീകരണവും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

മണ്ണടി സ്മാരകത്തില്‍ എംഎല്‍എ ആസ്തി വികസന ഫണ്ട് 75 ലക്ഷം രൂപ ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറി കെട്ടിടം നിര്‍മാണം പൂര്‍ത്തിയായതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഗ്രന്ഥശാലയിലേക്കുള്ള പുസ്തകങ്ങള്‍ ശേഖരിക്കുന്നതിനായി 20 ലക്ഷം രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥശാല ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

രണ്ട് നിലകളുള്ള പഠന കേന്ദ്രത്തില്‍ 400 പേര്‍ക്ക് ഇരിപ്പിടം ഒരുക്കുന്ന ഒരു ഇന്‍ഡോര്‍ ഹാളും, എട്ടു മുറികളും ടോയ്‌ലറ്റ് സൗകര്യങ്ങളും ഒരുക്കിയാണ് കെട്ടിടത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. മണ്ണടി വേലുത്തമ്പി ദളവാ സ്മാരകം അന്താരാഷ്ട്ര പഠന കേന്ദ്രത്തിനു ഒരു പ്രത്യേക ചുമതലക്കാരനെയും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ഗൈഡ്‌ലൈന്‍സ് നല്‍കുന്നതിനായി ഒരു ഗൈഡിനെയും നിയോഗിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചു.
ചരിത്രത്തെ സജീവമായ ഒരു ചര്‍ച്ചയായി ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കാനുള്ള യജ്ഞമാണ് മണ്ണടി വേലുത്തമ്പി ദളവ സ്മാരകം അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ നിര്‍മാണത്തിലൂടെ നടക്കുന്നതെന്ന് ആശംസ അര്‍പ്പിച്ച് സംസാരിച്ച ആന്റോ ആന്റണി എംപി പറഞ്ഞു.

കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ ഷാനവാസ്, എസ്.സിന്ധു, പ്രസന്നകുമാരി, വി.എല്‍ വിഷ്ണു, ആര്‍ക്കിയോളജി ഡയറക്ടര്‍ ഇ. ദിനേശന്‍, ജില്ലാ നിര്‍മിതി കേന്ദ്രം പ്രോജക്റ്റ് മാനേജര്‍ എസ് സനല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജന്‍ സുലൈമാന്‍ (ഐഎന്‍എല്‍), അഡ്വ. എസ് മനോജ്, അരുണ്‍ കെഎസ് മണ്ണടി, കെ.ആര്‍ ചന്ദ്രമോഹന്‍ (കേരള കോണ്‍ഗ്രസ് ബി ), ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...

​’മോദി ഗ്രേറ്റ് ആണ്, എനിക്ക് അതിന് കഴിയില്ല’ ; ​ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച;...

0
ന്യൂഡൽഹി: : യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന...

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...