കോന്നി : നിലക്കൽ കുടിവെള്ള പദ്ധതിയുടെ പ്രവർത്തികൾ വേഗത്തിലാക്കുവാൻ തീരുമാനിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പ്രവർത്തി ഏറ്റെടുത്തിരുന്നഅണ്ണാ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കമ്പനി പ്രവർത്തിയിൽ ഗുരുതര വീഴ്ച വരുത്തിയതിനെ തുടർന്ന് കമ്പനിയെ പ്രവൃത്തിയുടെ നിർവഹണത്തിൽ നിന്നും പുറത്താക്കുകയും കമ്പനിയുടെ കൈയിൽ നിന്നും നഷ്ടം ഈടാക്കി പുനർ ടെൻഡർ നൽകുന്നതിനും നടപടി സ്വീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി പുനർ ടെൻഡർ നടപടികൾ വേഗത്തിലാക്കി തമിഴ്നാട് ഇറോട് ആസ്‌ഥാനമായുള്ള ആർ.പി.പി ലിമിറ്റഡ് എന്ന കമ്പിനിക്ക് കരാർ പ്രവർത്തി പുന ക്രമീകരിച്ച് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവർത്തികൾ വേഗത്തിലാക്കാൻ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.
2019ൽ നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്ന്റെയും കിണറിന്റെയും നിർമ്മാണത്തിന് 9 കോടിരൂപ അനുവദിച്ചിരുന്നു.
കോന്നി ഉപതിരഞ്ഞെടുപ്പിന് ശേഷം അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ ഇടപെട്ട് രണ്ടാം ഘട്ടത്തിനായി 120 കോടി രൂപയാണ് അനുവദിപ്പിച്ചത്. പ്ലാപ്പള്ളി മുതൽ ആങ്ങമൂഴി വരെയുള്ള 9 കിലോമീറ്റർ പൈപ്പ് ലൈൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇനിയും ആങ്ങമൂഴി മുതൽ ഉറുമ്പിനി റോഡിൽ സീതത്തോട് വരെയുള്ള ഭാഗത്താണ് പൈപ്പ് ലൈൻ പ്രവർത്തി പൂർത്തീകരിക്കാൻ ഉള്ളത്.
508mm റോവാട്ടർ പമ്പിങ് മെയിൻ,508mm ക്ലിയർ വാട്ടർ പമ്പിങ് മെയിൻ, ഭൂതല സംഭരണി, ഉപരിതല സംഭരണി, എന്നിവയുടെ നിർമ്മാണം, വിതരണ ശൃംഖല, പമ്പ് സെറ്റ്, ട്രാൻസ്‌ഫോർമർ സബ്‌സ്റ്റേഷൻ സ്‌ഥാപിക്കൽ, ഓട്ടോമേഷൻ തുടങ്ങിയ പ്രവർത്തികളാണ് ഉള്ളത്. ഇതിൽ 45% പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. പ്രവർത്തിയുടെ പുനക്രമീകരിച്ച കരാർ ഏറ്റെടുത്തിരിക്കുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് എം എൽ എ കർശന നിർദ്ദേശം നൽകി.
സീതത്തോട്ടിൽ ചേർന്ന യോഗത്തിൽ എംഎൽഎ യോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആർ പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, വാട്ടർ അതോറിറ്റി അടൂർ പ്രൊജക്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ജോബി. ടി. ഈശോ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































