കൊച്ചി: പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വികസിപ്പിക്കുന്ന ഭക്ഷ്യസപ്ലിമെന്റുകളായ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ വിപണി ഇന്ത്യയിൽ മികച്ച വളർച്ചയാണ് കൈവരിച്ചതെന്ന് ശിൽപശാല. കഴിഞ്ഞ 30 വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് ഈ മേഖലയിലെ വളർച്ച. 2025 അവസാനത്തോടു കൂടി ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കൽ വിപണി നാല് ബില്യൺ ഡോളറിൽ നിന്നും 18 ബില്യൺ ഡോളറായി വികസിക്കുമെന്നാണ് കരുതുന്നത്. ആരോഗ്യരംഗത്തെ വർധിച്ചുവരുന്ന അവബോധവും രോഗപ്രതിരോധരീതികൾക്കുണ്ടായ പ്രാധാന്യവുമാണ് ഇതിന് കാരണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശിൽപശാല ചൂണ്ടിക്കാട്ടി.
നൂതനമായ ഔഷധോൽപാദനത്തിന് കടൽജീവജാലങ്ങളിൽ നിന്നുൾപ്പെടെയുള്ള പ്രകൃതിദത്ത ചേരുവകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. മരുന്നുൽപാദനരംഗത്ത് ഏറെ സാധ്യതകളുള്ള പ്രകൃതിദത്ത ബയോപോളിമറുകളുടെ ഉപയോഗം ഈ മേഖലയിൽ വലിയ മുന്നേറ്റത്തിന് വഴിതുറക്കുമെന്നും ശിൽപശാല അഭിപ്രായപ്പെട്ടു. ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യസംരക്ഷണ രംഗത്തും മരുന്നുനിർമാണത്തിനും ആവശ്യമായ ചേരുവകൾകൊണ്ട് സമ്പന്നമാണ് കടൽപായൽ പോലുള്ള സമുദ്രവിഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
പ്രമേഹം, അമിതവണ്ണം, സന്ധിവേദന, ഹൈപ്പർടെൻഷൻ, തൈറോയിഡ് തുടങ്ങിയ ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനായ സിഎംഎഫ്ആർഐ കടൽപായലിൽ നിന്നും വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും മികച്ച സ്വീകാര്യതയാണുള്ളതെന്നും ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു. മറൈൻ ബയോടെക്‌നോളജി, ഫിഷ്‌ന്യൂട്രീഷൻ ആന്റ് ഹെൽത്ത് ഡിവിഷൻ മേധാവി ഡോ കൃപേഷ ശർമ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കാജൽ ചക്രവർത്തി പ്രസംഗിച്ചു. വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും സർവകലാശാലകളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033