സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണം ശില്‍പശാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാല സംഘടിപ്പിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി ജ്യോതി ഉദ്ഘാടനം ചെയ്തു. സൈബര്‍ ആക്രമണം കൂടുന്ന സാഹചര്യത്തില്‍ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഇന്റര്‍നെറ്റ് ഉപയോഗമുണ്ടാകണമെന്ന് എഡിഎം നിര്‍ദേശിച്ചു. സുരക്ഷിത ഇന്റര്‍നെറ്റ് ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ പ്രകാശനം എഡിഎം നിര്‍വഹിച്ചു.

സുരക്ഷിതമായ ഇന്റര്‍നെറ്റ് ദിനം എന്ന വിഷയത്തില്‍ പത്തനംതിട്ട സൈബര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ് നിതിന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് മുരളി എന്നിവര്‍ ക്ലാസ് നയിച്ചു. സുരക്ഷിത ഓണ്‍ലൈന്‍ സമ്പ്രദായം, സൈബര്‍ ഹൈജീന്‍, സൈബര്‍ ഭീഷണി, ഫലപ്രദമായ ലഘൂകരണ തന്ത്രം എന്നിവയിലെ ബോധവല്‍ക്കരണമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ വൈഭവ് ഭരദ്വാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടൂര്‍, കോന്നി, ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയങ്ങളിലും പത്തനംതിട്ട അക്ഷയ സെന്ററിലും സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....