റാന്നി : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റേയും റാന്നി ബിആർസിയുടേയും നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി. റാന്നി ഉപജില്ലാതല ലഹരി വിരുദ്ധ സ്കൂൾ പാർലമെൻറ് റാന്നി- പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി എസ് സി ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ജോൺസൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ എസ് ജയന്തി കുട്ടികൾക്ക് ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലി കൊടുത്തു. പിടിഎ പ്രസിഡന്റ് ജയൻ പി വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ ഷൈനി സൂസൻ ഏബ്രഹാം, എക്സൈസ് ഇൻസ്പെക്ടർ എസ് ബൈജു,
സ്കൂൾ ഹെഡ്മിസ്ട്രസ് അനി മാത്യു, ബി പി സി ഷാജി എ.സലാം എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾ സ്കിറ്റും കലാപരിപാടികളും അവതരിപ്പിച്ചു. കായികാധ്യാപൻ ജോർജ് വിർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയ സുംബാ ഡാൻസ് കുട്ടികൾക്ക് നവ്യാനുഭവമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മുഴുവൻ സ്കൂളുകളിലേയും അധ്യാപകർക്ക് സൂംബാ പരിശിലനം നൽകിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച കർമപദ്ധതി ജനുവരി മുപ്പതിനുള്ളിൽ ഉപ ജില്ലയിൽ നടപ്പാക്കും.