ലോക ക്ലബ് ഫൂട്ട് വാരാചരണം : സമാപന സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക ക്ലബ് ഫൂട്ട് വാരാചരണത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശിയ ആരോഗ്യദൗത്യം എന്നിവ സംയുക്തമായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.ആര്‍.സന്തോഷ്‌കുമാര്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി പീഡിയാട്രിക് വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഡി.ബാലചന്ദര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ ആശുപത്രി ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സുരേഷ്‌ കുമാര്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ വി.ആര്‍ ഷൈലഭായി, ജനറല്‍ ആശുപത്രി സീനിയര്‍ നേഴ്സിംഗ് ഓഫീസര്‍ കെ.മിനി, ജില്ലാ ആര്‍.ബി.എസ്.കെ. കോ-ഓര്‍ഡിനേറ്റര്‍ ജിഷ സാരു തോമസ്, ജില്ലാ ഡി.ഇ.ഐ.സി. മാനേജര്‍ അര്‍ച്ചന സഹജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി ഇലന്തൂര്‍ ഗവണ്‍മെന്റ് നേഴ്സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഫ്ളാഷ് മോബും, ചുട്ടിപ്പാറ എസ്.എം.ഇ. കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാര്‍ഥികള്‍ ക്ലബ് ഫൂട്ട് ബോധവത്ക്കരണ പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി.

ക്ലബ് ഫൂട്ട് വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും, കുടുംബാരോഗ്യകേന്ദ്രങ്ങളിലും ക്ലബ് ഫൂട്ട് സ്‌ക്രീനിംഗ്, സെമിനാറുകള്‍, ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ അംഗനവാടികളില്‍ ആര്‍.ബി.എസ്.കെ. നേഴ്സുമാര്‍ മുഖാന്തിരം ക്ലാസുകളും, കുട്ടികളുടെ സ്‌ക്രീനിംഗും നടത്തി. റാന്നി താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജോസ് തോമസ് ക്ലബ് ഫൂട്ടിനെക്കുറിച്ച് അവബോധ ക്ലാസ് സോഷ്യല്‍ മീഡിയായിലൂടെ നിര്‍വഹിച്ചു. ജില്ലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ എല്ലാ ബുധനാഴ്ചകളിലുമാണ് ക്ലബ് ഫൂട്ട് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ : 9946661390, 9946107321.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...