ലോകത്ത് കോവിഡ്‌ രോഗികളുടെ എണ്ണം15 കോടി 58 ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനഞ്ച് കോടി അന്‍പത്തിയെട്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ ഉണ്ടായത്. ഇന്നലെ 14,000ത്തിലധികം പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 32.54 ലക്ഷം കടന്നു. പതിമൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇന്ത്യയില്‍ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 3.82 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ 34.87 ലക്ഷം പേര്‍ കോവിഡ് ചികിത്സയിലുണ്ട്. ആകെ മരണം 2.26 ലക്ഷം കടന്നു. ജൂണ്‍ പതിനൊന്ന് ആകുമ്പോഴേക്ക് രാജ്യത്ത് കൊവിഡ് മരണം 4.04 ലക്ഷം കടക്കുമെന്നാണ് ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ വിദഗ്ദ്ധരുടെ പ്രവചനം.

കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ 40,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.93 ലക്ഷമായി ഉയര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...