ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. പതിനേഴ് കോടി ഇരുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 40,83,139 ആയി ഉയര്‍ന്നു.അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഇന്തോനേഷ്യയിലും പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്.
ഇന്ത്യയില്‍ കോവിഡ് കണക്കുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 39,130 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്.
രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3.09 കോടിയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 581 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ 4,11,989 പേര്‍ക്ക് മഹാമാരിയില്‍ ജീവന് നഷ്ടമായി. കോവിഡ് ബാധിച്ചു നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4,32,041 ആണ്.