ഈ വര്‍ഷത്തെ കാന്‍വാര്‍യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഹരിദ്വാര്‍ : ഹരിദ്വാറിനെ മഹാമാരിയുടെ ഹോട്ട്‌സ്‌പോട്ട് ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഈ വര്‍ഷത്തെ കാന്‍വാര്‍യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് കാന്‍വാര്‍ യാത്ര റദ്ദാക്കുന്നത്. മുന്‍ മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്തും ഹരിദ്വാര്‍ അടക്കമുള്ള പുണ്യ സ്ഥലങ്ങളില്‍ നിന്ന് ഗംഗാ ജലം ശേഖരിക്കാനായുള്ള വിശ്വാസികളുടെ യാത്രയായ കാന്‍വാര്‍ യാത്ര റദ്ദ് ചെയ്തിരുന്നു.

പുതിയ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഈ തീരുമാനം തന്നെയാണ് സ്വീകരിച്ചത്. കോവിഡ് മഹാമാരിയുടെ ഭീതി ഒഴിഞ്ഞിട്ടില്ല. ഡെല്‍റ്റ പ്ലസ് വകഭേദമടക്കമുള്ളവ ഉത്തരാഖണ്ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിദ്വാറിനെ കോവിഡ് ഹോട്ട്‌സ്‌പോട്ട് ആക്കാന്‍ സാധിക്കില്ലെന്നും പുഷ്‌കര്‍ സിങ് ധാമി ചൊവ്വാഴ്ച വ്യക്തമാക്കി. ആളുകളുടെ ജീവന് പ്രാധാന്യമുള്ളതാണ്. അത് അപകടത്തിലാക്കുന്ന തീരുമാനങ്ങള്‍ പറ്റില്ല. മഹമാരിക്കാലത്ത് ആളുകളുടെ ജീവന്‍ നഷ്ടമാകുന്നതിനോട് ദൈവത്തിനും ഇഷ്ടമാകില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിശദമാക്കി.

കാന്‍വാര്‍ യാത്ര നടത്തുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ ചെയ്യണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കാന്‍വാര്‍ യാത്രാനുമതി സംബന്ധിച്ച്‌ തീരുമാനത്തില്‍ വിവിധ തലങ്ങളില്‍ നിന്ന് ആശങ്ക ഉയരുകയും ചെയ്തിരുന്നു. ഇത്തരം ആശങ്കയ്ക്ക് വിരാമമിട്ടാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ തീരുമാനമെത്തുന്നത്. ഈ വര്‍ഷം നടന്ന കുംഭ മേളയില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കപ്പെട്ടില്ലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വ്യാജ കോവിഡ് പരിശോധനകള്‍ അടക്കമുള്ള സംഭവങ്ങള് കുംഭമേളയ്ക്കിടെ നടന്നിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ തീരുമാനത്തിന് വ്യാപകമായ പിന്തുണയാണ് സംസ്ഥാനത്ത് നിന്ന് ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...