ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി പിന്നിട്ടു. പതിനെട്ട് കോടി പേര്‍ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 42.58 ലക്ഷം പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു.

രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്. അമേരിക്കയില്‍ മൂന്ന് കോടി അറുപത് ലക്ഷം രോഗബാധിതരാണ് ഉള്ളത്.90,000ത്തിലധികം കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 6.30 ലക്ഷം പേര്‍ മരിച്ചു.

ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനേഴ് ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 30,549 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.08 കോടി പേര്‍ രോഗമുക്തി നേടി. 4.25 ലക്ഷം പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. നിലവില്‍ 4.04 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ബ്രസീലില്‍ ഇതുവരെ ഒരു കോടി തൊണ്ണൂറ്റിയൊന്‍പത് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5.58 ലക്ഷം പേര്‍ മരിച്ചു.ഒരു കോടി എണ്‍പത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...