വാഷിംഗ്ടണ്‍ ഡിസി : ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3 കോടി പിന്നിട്ടു. ഇതുവരെ30,685,258 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരില്‍ 2,20,28,358 പേര്‍ രോഗമുക്തരായി.73,60,000 പേരാണ് നിലവില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 7,298,479 പേരുടെ ആരോഗ്യനില തൃപ്തികരമാണ്.
അമേരിക്കയില്‍, ഇതുവരെ 6,925,589 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 203,140 പേര്‍ മരണമടഞ്ഞു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,191,752 ആയി. ബ്രസീലില്‍ ഇതുവരെ 4,497,434 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 135,857 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,789,139 ആയി.
യൂറോപ്പില്‍ സ്ഥിതി ഗുരുതരമാകുകയാണ്.കൊവിഡ് ആദ്യഘട്ടമായ മാര്‍ച്ച് മാസത്തിലെതിനേക്കാള്‍ കൂടുതല്‍ രോഗികള്‍ ഇപ്പോള്‍ യൂറോപ്പിലുണ്ടാകുന്നു. കഴിഞ്ഞയാഴ്ച മാത്രം മൂന്ന് ലക്ഷത്തിലധികം രോഗികളുണ്ടായി.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,424 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 52,14,677 ആയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്. 1174 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ഇത് വരെ 84,372 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 1.63 ശതമാനമാണ് രാജ്യത്ത് മരണ നിരക്ക്.