ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് കോടി മുപ്പത് ലക്ഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ആഗോളതലത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് കോടി മുപ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു . ആകെ 42,924,533 പേര്‍ക്കാണ് ഇതുവരെ ലോകത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 31,666,683 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,154,761 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. നിലവില്‍ 10,013,089 പേരാണ് ചികിത്സയിലുള്ളതെന്ന് വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ പറയുന്നു.

യുഎസ്‌എ, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, ഫ്രാന്‍സ്, അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് .അമേരിക്കയില്‍ ഒരു ദിവസത്തിനിടെ 84000-ല്‍ അധികം കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത് . ഏറ്റവും കൂടിയ പ്രതിദിന വര്‍ധനവാണിത്. ബ്രസീല്‍, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളിലും കോവിഡ് വര്‍ധനവിന്റെ രണ്ടാം വരവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

77,299 ആയിരുന്നു യുഎസ്സില്‍ ഇതുവരെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്. 2021 ഫെബ്രുവരിയോടെ യുഎസ്സില്‍ കോവിഡ് ബാധിതരുടെ ആകെ മരണം അഞ്ച് ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. നിലവില്‍ 2,30,068 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കോവിഡ് ബാധിതര്‍ 8,827,932 ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...